കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ട് അഴിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പോലീസിനോട് കയര്‍ത്തുകൊണ്ടും എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും രാത്രിയോടെ ഗവര്‍ണര്‍ ബാനറുകള്‍ അഴിപ്പിക്കാന്‍ നേരിട്ട് രം​ഗത്ത് എത്തുകയായിരുന്നു. മലപ്പുറം എസ്.പിയുടെ സാന്നിധ്യത്തിലാണ് പോലീസുകാര്‍ മൂന്ന് കൂറ്റന്‍ ബാനറുകള്‍ അഴിച്ചുമാറ്റിയത്. ഇപ്പോള്‍തന്നെ ബാനറുകള്‍ അഴിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും ബാനറുകള്‍ നീക്കിയില്ലെങ്കില്‍ ഇപ്പോള്‍തന്നെ അവിടെനിന്ന് പോകുമെന്നും പറഞ്ഞതോടെയാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ ചെയ്താല്‍ നിങ്ങളായിരിക്കും അതിന്റെ ഉത്തരവാദി എന്നും എസ്.പിതന്നെ ബാനര്‍ നീക്കണമെന്നും ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചു. അതിനിടെ ബാനറുകള്‍ പോലീസ് നീക്കിയതിന് തൊട്ടുപിന്നാലെ  ഗവര്‍ണറുടെ കോലം കത്തിച്ച് ബാനറുകൾ വീണ്ടും കെട്ടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.  തങ്ങളുടെ ഒരു ബാനര്‍ നീക്കിയാല്‍ പകരം നൂറ് ബാനര്‍ ഉയര്‍ത്തുമെന്ന വെല്ലുവിളി നേരത്തെ എസ്എഫ്‌ഐ നേതാക്കള്‍ മുഴക്കിയിരുന്നു.നേരത്തെതന്നെ തനിക്കെതിരെ കാമ്പസില്‍ ബാനറുകള്‍ ഉയര്‍ത്തിയതില്‍ ഗവര്‍ണര്‍ രോഷം പ്രകടിപ്പിച്ചിരുന്നു.


ALSO READ: പ്രകോപിപ്പിക്കുന്നത് മുഖ്യമന്ത്രി; ഗവര്‍ണറെ ആക്രമിക്കാന്‍ പിണറായി ആഹ്വാനം ചെയ്യുന്നു: വി.മുരളീധരൻ


ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചതില്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടാന്‍ ഗവര്‍ണര്‍ ഞായറാഴ്ച രാവിലെതന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബാനറുകള്‍ നീക്കാന്‍ രാത്രിയും അധികൃതര്‍ തയ്യാറാകാതിരുന്നതോടെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ നേരിട്ട് രംഗത്തിറങ്ങിയത്. എന്നാല്‍ ബാനറുകള്‍ അഴിച്ചുമാറ്റിയാല്‍ വീണ്ടും ബാനറുകള്‍ ഉയര്‍ത്തുമെന്ന നിലപാടിലാണ് എസ്എഫ്‌ഐ. നാടകീയ സംഭവങ്ങള്‍ക്കിടെ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഗസ്റ്റ് ഹൗസിലേക്ക് നേരിട്ടെത്തുകയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ ഉയര്‍ത്തിയ ബാനര്‍ അടക്കമുള്ളവയാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് പോലീസ് നീക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.