ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലോത്സവം ആരംഭിച്ചു. പമ്പയാറിന്റെ നെട്ടായത്തിൽ ആണ് ജലോത്സവം അരങ്ങേറുന്നത്.  മത്സര വള്ളംകളിയിൽ എ, ബി ബാച്ചുകളിലായി 48 പള്ളിയോടങ്ങൾ പങ്കെടുക്കും. ജലഘോഷയാത്ര മന്ത്രി വീണാ ജോർജ് ആണ് ചെയ്തത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രി സജി ചെറിയാൻ ജലോത്സവത്തിന്റ ഉദ്ഘാടനം നിർവ്വഹിച്ചു. ആറന്മുള ക്ഷേത്രത്തിൽ നിന്നും രാവിലെ 9.30 ന്‌  ഘോഷയാത്രയായി കൊണ്ടുവരുന്ന ദീപം കൊളുത്തി കളക്ടർ ദിവ്യാ എസ് അയ്യർ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


51 കരകളിലെ പള്ളിയോടങ്ങളാണ് ആറന്മുള ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത്. എ ബാച്ചിൽ 9 ഹീറ്റ്സുകളിൽ 32 പള്ളിയോടങ്ങളും ബി ബാച്ചിൽ 4 ഹീറ്റ്സുകളിലായി 16 പള്ളിയോടങ്ങളും ജലോത്സവത്തിന്റെ ഭാ​ഗമായി. മത്സര വള്ളംകളിയുടെ ഉദ്‌ഘാടകൻ തിരുവിതാംകൂർ ദേവസ്വ ബോർഡ് പ്രസിഡന്റ്‌ കെ അനന്തഗോപനാണ്. ആറന്മുളയുടെ തനത് ശൈലിയിൽ ഉള്ള വഞ്ചിപ്പാട്ട് പാടികൊണ്ട് ആദ്യം തുഴഞ്ഞ് എത്തുന്ന പള്ളിയോടങ്ങളെയാണ് മത്സരത്തിൽ വിജയിയായി പ്രഖ്യാപിക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.