Elephant Attack: കാട്ടാന ഭീതി ഒഴിയാതെ ദേവികുളം; അന്യസംസ്ഥാന തൊഴിലാളികളുടെ വീട് കാട്ടാനകൂട്ടം തകർത്തു
Devikulam wild animal attack: കഴിഞ്ഞ ദിവസങ്ങളിൽ പടയപ്പ മേഖലയിൽ നാശം വിതച്ചിരുന്നു. ആറ് കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് ദേവികുളം കൊളമാങ്കാ എസ്റ്റേറ്റിലെ മസ്റ്റർ ഡിവിഷനിൽ നാശം വിതച്ചത്.
ഇടുക്കി: കാട്ടാന ഭീതി ഒഴിയാതെ ദേവികുളം. കഴിഞ്ഞ രാത്രിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞിരുന്ന വീട് കാട്ടാന കൂട്ടം തകർത്തു. വീടിനു നേരെയുള്ള അക്രമണത്തിനിടെ കല്ല് പതിച്ച് ഒരാൾക്ക് നിസാര പരുക്കെറ്റു. കഴിഞ്ഞ ദിവസങ്ങളിൽ പടയപ്പ മേഖലയിൽ നാശം വിതച്ചിരുന്നു. ആറ് കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് ദേവികുളം കൊളമാങ്കാ എസ്റ്റേറ്റിലെ മസ്റ്റർ ഡിവിഷനിൽ നാശം വിതച്ചത്. രാത്രി 11 ഓടെ എത്തിയ കാട്ടാനകൾ തൊഴിലാളികൾ താമസിച്ചിരുന്ന വീടിന്റെ മുൻവശത്തെ ജനലിന് നേരെ ആക്രമണം നടത്തുകയും പിന്നീട് കരിങ്കൽ ഭിത്തി തകർക്കുയുമായിരുന്നു.
വലിയ ശബ്ദം കേട്ട് തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ തകർന്ന് വീണ ഭീതിയിലെ കല്ല് പതിച്ച് ദസറത്ത് എന്ന ജർഖണ്ഡ് സ്വദേശിയ്ക് ചെറിയ പരുക്കേറ്റു. വീട്ടിൽ ഉണ്ടായിരുന്നവർ സമീപത്തെ തേയില തോട്ടത്തിലൂടെ ഓടി രക്ഷപെടുകയായിരുന്നു. ജാർഖണ്ഡ് സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. മൂന്ന് കുട്ടികൾ ഉൾപ്പടെ ഏഴ് പേരാണ് ആക്രമണം നേരിട്ട വീട്ടിൽ ഉണ്ടായിരുന്നത്. ആനകൂട്ടം സമീപ മേഖലയിൽ തമ്പടിച്ചിരിയ്ക്കുകയാണ്. ഇവയെ ഉൾകാട്ടിലേയ്ക് തുരത്താൻ വനംവകുപ്പ് ശ്രമം ആരംഭിച്ചു. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ പടയപ്പ നാശം വിതച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.