പത്തനാപുരം: പത്തനാപുരത്ത് പിടികിട്ടാപുള്ളിയായ കള്ളനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. പുന്നല ചാച്ചിപ്പുന്നയിലാണ് സംഭവം, രണ്ട് പേർ  തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് നാട്ടുകാർ ഓടിയടുത്തപ്പോൾ കാണുന്നത് പോലീസ് തിരയുന്ന പിടികിട്ടാപുള്ളികളായ കള്ളൻമാരെയായിരുന്നു. നാട്ടുകാർ കൂടുന്നത് കണ്ട് കള്ളന്മാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. മറ്റെയാളെ പിടികൂടി സമീപത്തെ കടയിലെ തൂണിൽ കെട്ടിയിടുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് പോലീസിൽ വിവരം അറയിക്കുകയും ചെയ്തു. മുകേഷ് എന്ന് പേരുള്ളയാളെയാണ് നാ്ടുകാർ പിടികൂടിയത്. പത്തനാപുരം, പുനലൂർ പോലീസ് സംഘം വന്ന് മുകേഷിനെ കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട കള്ളൻ താമസിക്കുന്ന ഭാഗമായ ഇഞ്ചൂർ  പ്രദേശത്ത് പോലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും പിടി കുടാനായില്ല. 


ALSO READ: ചെമ്മണാർ മുക്കുപണ്ട തട്ടിപ്പ് കേസ്; കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്


പുനലൂർ പേപ്പർമില്ലിലെ മോഷണ കേസിലെ പ്രതികളാണ് ഇവരെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇഞ്ചൂരിലെ താമസസ്ഥലത്ത്  പുനലൂർ പോലീസ്  അന്വേഷിച്ച് വന്നെങ്കിലും ഇവരെ പിടികൂടാനായിരുന്നില്ല. 


ഇഞ്ചൂർ ഭാഗത്ത് ഇവരുടെ ശല്യം രൂക്ഷമാണന്നും എല്ലാ സംഘ അംഗങ്ങളേയും പോലീസ് പിടികൂടി മാത്യകാപരമായ ശിക്ഷ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുകേഷ് ഇതിനു മുമ്പും വാർത്തകളിൽ ശ്രദ്ധേയനായിരുന്നു. മോഷണക്കേസിൽ മുൻ പത്തനാപുരം പോലീസ് സബ് ഇൻസ്പക്ടർ അരുണുമായുണ്ടായ തർക്കത്തിൽ തോക്കിൽ നിന്നും വെടി പൊട്ടിച്ച സംഭവത്തിലാണിത്. അന്ന് നാല് പോലീസുകാർക്ക് പരിക്ക് പറ്റിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.