കോട്ടയം: കാരൂര്‍ നീലകണ്ഠ പിള്ളയുടെ പ്രശസ്തമായ കഥയാണ് ഉതുപ്പാന്‍റെ കിണർ. ഉതുപ്പാന്‍ കിണർ കുഴിച്ച് മറ്റുള്ളവർക്ക് കുടിവെള്ളം നൽകി. അതുപോലെ മറ്റുള്ളവർക്ക് കുടിവെള്ളമെത്തിക്കുന്ന ഒരാൾ ഉണ്ട് പൊൻകുന്നത്ത്. കൈവണ്ടിയിൽ ഒരു ചെറു നഗരത്തിനാകെ കുടിവെള്ളം നൽകുകയാണ് ഈ മനുഷ്യൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റൊരാളുടെ കുടിവെള്ളം എങ്ങനെ മുട്ടിക്കാം എന്ന് ചിന്തിക്കുന്ന ഇക്കാലത്ത് വ്യത്യസ്തനാവുകയാണ് സന്തോഷ് ഭാസ്കരൻ എന്ന മധ്യവയസ്കൻ. മറ്റുള്ളവർക്ക് വെള്ളം നല്കി ആ വരുമാനത്തിൽ കുടുംബം പുലർത്തുന്ന ഈ പൊൻകുന്നംകാരനെ പരിചയപ്പെടാം.

Read Also: Mangaluru Blast Case: മംഗളൂരു സ്ഫോടനക്കേസ്: പ്രതി വ്യാജ ഐഡിയിൽ മധുരയിൽ തങ്ങിയതായി റിപ്പോർട്ട്


36 വർഷമായി സന്തോഷ് ഭാസകരൻ ഈ ജോലി തുടങ്ങിയിട്ട്. കോട്ടയം പൊൻകുന്നം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളമെത്തിച്ചു നൽകുന്നത് ഇദ്ദേഹമാണ്. ഒരു കലം വെള്ളത്തിന് 10 രൂപയാണ് വില. തന്റെ 13 ആമത്തെ വയസിൽ തുടങ്ങിയതാണ് ഈ ജോലിയെന്ന് സന്തോഷ് പറയുന്നു. 


ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം. പണ്ട് കടകളിൽ വെള്ളമെത്തിക്കാൻ നിരവധി പേരുണ്ടായിരുന്നു. എന്നാലിപ്പോൾ സ്ഥിതി മാറി. സന്തോഷ് ഒരു ദിവസം അവധിവെടുത്താൽ കഷ്ടത്തിലാക്കുന്നത് ടൗണിലെ മുപ്പതോളം വ്യാപാരികളാണ്. സന്തോഷ് മീൻ കട മുതൽ ടൗണിലെ പെട്ടിക്കടയിൽ വരെ വെള്ളം നൽകുന്നുണ്ട്. 

Read Also: Vizhinjam Police Station Attack: വിഴിഞ്ഞത്ത് സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയം; ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും


പാത്രങ്ങളിലാക്കി ഉന്തുവണ്ടിയിൽ വെള്ളം കൊണ്ടുപോകുന്ന കാഴ്ച പൊൻകുന്നംകാർക്ക് പുതുമയല്ല. വെളുപ്പിന് രണ്ടു മണിക്ക് തുടങ്ങുന്ന ജോലി ഉച്ചയ്ക്ക് 12 മണിയോടെ അവസാനിക്കും. എന്നും മുടങ്ങാതെ വെള്ളവുമായി ടൗണിലെത്തുന്ന സന്തോഷിനെ ആശ്രയിച്ചാണ് പല വ്യാപാരികളും മുന്നോട്ട് നീങ്ങുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക