MLA Shanthakumari: അങ്ങനെയല്ലല്ലോ വേണ്ടതെന്ന് ഞാൻ ചോദിച്ചു; ആ വാക്ക് ഉപയോഗിച്ചിട്ടില്ല: വിശദീകരണവുമായി കോങ്ങാട് എംഎൽഎ
MLA Shanthakumari rejected the allegations of abusing doctors: ആശുപത്രിയിൽനിന്നും രോഗിക്ക് കിട്ടേണ്ട പരിഗണന ലഭിക്കാത്തതാണ് ചോദ്യം ചെയ്തത്.
പാലക്കാട്: സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ.ശാന്തകുമാരി ഡോക്ടർമാരെ അധിക്ഷേപിച്ചെന്ന വിവാദത്തിൽ ആരോപണങ്ങൾ തള്ളി എംഎൽഎ. തന്റെ ഭർത്താവിനേയും കൊണ്ടായിരുന്നു ആശുപത്രിയിൽ പോയതെന്നെും. തൊട്ട് നോക്കി മരുന്നു കുറിച്ചപ്പോൾ അങ്ങനെയല്ലല്ലോ വേണ്ടത്. തെർമോമീറ്റർ ഉപയോഗിക്കാത്തതുമാണ് ചോദ്യം ചെയ്തത്. അങ്ങനെയൊരു പ്രയോഗം നടത്തിയിട്ടില്ലെന്നും എംഎൽഎ വിശദീകരിച്ചു. കൂടാതെ ആശുപത്രിയിൽനിന്നും രോഗിക്ക് കിട്ടേണ്ട പരിഗണന ലഭിച്ചില്ലെന്നും ശാന്തകുമാരി കുറ്റപ്പെടുത്തി.
ശാന്തകുമാരിയുടെ വാക്കുകൾ
' എനിക്കു ചികിത്സ കിട്ടാനല്ല. എന്റെ ഭർത്താവിന് വേണ്ടിയാണ് ഞാൻ പോയത്. എന്നാൽ രോഗിയെ കണ്ട ഉടൻ തൊട്ട് നോക്കി ഡോക്ടർ മരുന്നിന് കുറിച്ചു. അപ്പോൾ തെർമോമീറ്ററൊന്നും ഉപയോഗിക്കുന്നില്ലെ എന്ന് ഞാൻ ചോദിച്ചു. ഇങ്ങനെ നോക്കിയാൽ ഞങ്ങൾക്ക് അറിയാം എന്നു പറഞ്ഞ് അവർ മരുന്ന് എഴുതി. അങ്ങനെയല്ലല്ലോ വേണ്ടത് എന്ന് ഞാൻ പറഞ്ഞു. കാഷ്വാൽറ്റിയിൽ വരുന്ന രോഗികളോട് കുറച്ചുകൂടി മര്യാദയ്ക്ക് പെരുമാറേണ്ടേ? എന്തെങ്കിലും ചെയ്യേണ്ടേ എന്നു ചോദിച്ചു. ഇത്രയും പറഞ്ഞതിനു ശേഷമാണ് ഒരാൾ ഓപ്പറേഷൻ തിയറ്ററിന്റെ അവിടെപ്പോയി ഒരു തെർമോമീറ്റർ എടുത്തുകൊണ്ടുവന്ന് പരിശോധിച്ചത്.
ALSO READ: ആശുപത്രിയില്‍ ചികിത്സ സൗകര്യം ഉണ്ടായില്ല, ഇത് ഭരണകൂടത്തിന്റെ പരാജയം; വന്ദനയുടെ സഹപ്രവര്‍ത്തകര്‍
നിങ്ങൾ എംഎൽഎയൊക്കെ ആയിരിക്കും. ഇവിടെ മറ്റു രോഗികളും ഉള്ളത് കണ്ടില്ലേ എന്നാണ് ആ ഡോക്ടർ എന്നോട് ചോദിച്ചത്. അതിനർഥം എന്താണ്? എംഎൽഎ ആയതുകൊണ്ട് എനിക്ക് പ്രത്യേക പരിഗണന കിട്ടണം എന്നല്ല പറയുന്നത്. എനിക്കു കിട്ടാനല്ല ഞാൻ പോയത്. എന്റെ ഭർത്താവിനൊപ്പമാണ് പോയത്. ഞങ്ങൾ സാധാരണക്കാർ പിന്നെ എവിടെയാണ് പോകുക? ഞാൻ ഈ പറയുന്ന വാക്കേ ഉപയോഗിച്ചിട്ടില്ല' ശാന്തകുമാരി പറഞ്ഞു.
'നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന്' എംഎൽഎ പറഞ്ഞതായാണ് ഡോക്ടർമാരുടെ ആരോപണം. പനിയായ ഭർത്താവിനെ ഡോക്ടറെ കാണിക്കാനാണ് ഇന്നലെ രാത്രി എട്ടോടെ എംഎൽഎ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയത്. വേണ്ട രീതിയിൽ പരിശോധനയും പരിഗണനയും കിട്ടിയില്ലെന്നാരോപിച്ചായിരുന്നു തർക്കം. ഇതിനിടെ എംഎൽഎയുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ പ്രകോപനപരമായ പരാമർശം ഉണ്ടായെന്നാണ് പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...