Ansi Kabeer | അൻസി കബീറിന്റെ മൃതദേഹം സംസ്കരിച്ചു; അന്ത്യാജ്ഞലി അർപ്പിച്ച് നിരവധിപേർ
കൊച്ചിയിൽ നിന്നും മകളുടെ മൃതദേഹം വീട്ടിൽ എത്തിച്ച ശേഷമാണ് അച്ഛൻ കബീർ ഖത്തറിൽ നിന്നും എത്തിയത്.
തിരുവനന്തപുരം: കൊച്ചിയിൽ ഇന്നലെ വാഹനാപകടത്തിൽ (Accident) മരിച്ച മുൻ മിസ് കേരള (Miss Kerala) അൻസി കബീറിൻ്റെ (Ansi Kabeer) മൃതദേഹം സംസ്കരിച്ചു. ആറ്റിങ്ങൽ ആലംങ്കോട് ജുമാ മസ്ജിദ്ദിൽ കബറിസ്ഥാനിലാണ് സംസ്കരിച്ചത്. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ആലംങ്കോട്ടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപ്പേർ അന്ത്യാജ്ഞലി അർപ്പിച്ചു.
അൻസിയുടെ ആകസ്മികമായ മരണത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസിയ ഇപ്പോഴും ആശുപത്രിയിലാണ്. കൊച്ചിയിൽ നിന്നും മൃതദേഹം ആലങ്കോട്ടെ അൻസി കോട്ടേജ് എന്ന വീട്ടിലേക്ക് എത്തിച്ചപ്പോൾ ഹൃദയഭേദകമായിരുന്നു കാഴ്ചകൾ. കൊച്ചിയിൽ നിന്നും മകളുടെ മൃതദേഹം വീട്ടിൽ എത്തിച്ച ശേഷമാണ് അച്ഛൻ കബീർ ഖത്തറിൽ നിന്നും എത്തിയത്. ഏകമകളുടെ മൃതദേഹം കണ്ട് തകർന്ന കബീറിനെ ആശ്വാസിപ്പിക്കാൻ ആർക്കും സാധിച്ചില്ല.
മകളുടെ പെട്ടെന്നുള്ള വേർപാട് താങ്ങനാകാതെ ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസിയക്ക് പക്ഷേ മകളെ അവസാനമായി കാണാനായില്ല. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ് റസിയ ഇപ്പോഴും. തൻ്റെ സ്വപ്നങ്ങളെ പിന്തുടരുകയും 24 വയസ്സിനുള്ളിൽ അവയിൽ പലതും സാധ്യമാക്കുകയും ചെയ്ത അൻസി നിത്യനിദ്രയിലേക്ക് മടങ്ങുമ്പോൾ ആ വേർപാട് ഉൾക്കൊള്ളാനാവാതെ നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് തിരുവനന്തപുരം സ്വദേശിനിയായ അൻസിയും തൃശ്ശൂർ സ്വദേശിനിയായ അഞ്ജനയും. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Also Read: Kochi car accident | കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു
നിരവധി പരസ്യ ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരരംഗത്ത് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും. ഇതിനിടെയാണ് വിധി തട്ടിയെടുത്തത്
എറണാകുളം വൈറ്റിലയിൽ വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വൈറ്റില ഹോളിഡേ ഇന്നിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.
ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ (Car) വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നിലഗുരുതരമാണ് (Critical). പരിക്കേറ്റ ഇരുവരെയും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...