വന്ദേഭാരതിന്റെ ശുചിമുറിയിൽ കയറി പൂട്ടി യാത്രക്കാരൻ, തുറക്കാനായി ശ്രമം തുടരുന്നു
The passenger, after locking himself inside Vandebharat`s washroom: ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു.
കണ്ണൂർ: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കയറി വാതിൽ പൂട്ടി യാത്രക്കാരൻ. ട്രെയിനുള്ളിൽ കയറി വാതിൽ തുറക്കാനാകെ അകത്ത് കുടുങ്ങിയിരിക്കുകയാണ് യാത്രക്കാരൻ. വാതിൽ തുറക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്നും റെയിൽവേ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു.
ഇയാൾ ശുചി മുറിയിൽ കയറിയത് കാസർകോട് നിന്നാണ്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടാണ് ശുചി മുറി തുറക്കാത്തത് എന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നു. കണ്ണൂരിൽ നിന്ന് യാത്ര ആരംഭിച്ച ട്രെയിൻ നിലവിൽ കോഴിക്കോട് നിന്നും വിട്ടിരിക്കുകയാണ്. എന്നാൽ ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ പുറത്തിറക്കാനുള്ള ശ്രമം ഷൊർണൂരിൽ വെച്ചേ നടത്തൂ. ഷൊർണൂരിൽ നിന്ന് വാതിൽ തുറക്കാനുള്ള ശ്രമം നടത്തും.
ALSO READ: കണ്ണൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാൾ പിടിയിൽ
ഇതിനു മുന്നേ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായ സംഭവങ്ങളും ഉണ്ടായിരുന്നു. തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിഎന്ന സ്ഥലത്തിനു സമീപത്ത് വച്ചായിരിക്കും നേരെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിഎന്ന സ്ഥലത്തിനു സമീപത്ത് വച്ചായിരിക്കും വന്ദേഭാരത് ട്രെയിനിന് കല്ലേറുണ്ടായതെന്നാണ് പൊലീസ് നിഗമനം.
തിരുന്നാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്. സി സി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ്. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, കണ്ണൂരിൽ വെച്ചും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...