പ്രേമ നൈരാശ്യം; പെട്രോൾ പമ്പ് ജീവനക്കാരൻ ജീവനൊടുക്കി
The petrol pump worker committed suicide: രാത്രി ഏറെ നേരം മൊബൈലില്‍ സംസാരിച്ചാണ് അഖില് കിടക്കാനായി എത്തിയതെന്നാണ് സുഹൃത്ത് പറഞ്ഞത്.
പത്തനാപുരം: മാലൂർ കരിമ്പാലൂർ പരേതനായ ഷാജി ലത ദമ്പതികളുടെ മകൻ 28 വയസ് കാരനായ അഖിലാണ് തൂങ്ങി മരിച്ചത്. പത്തനാപുരം കല്ലുംകടവിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പിൽ കഴിഞ്ഞ 5 വർഷമായി ജീവനക്കാരനായിരുന്നു. ഇന്നലെ (ബുധൻ) രാത്രി 9 മണി വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
പമ്പിന്റെ വിശ്രമമുറിയിലാണ് അഖില് തങ്ങിയത്. രാത്രി വൈകി വരെയും മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നതായും വൈകിയാണ് ഉറങ്ങാൻ എത്തിയതെന്നും ഒപ്പം ഉണ്ടായിരുന്ന ജീവനക്കാരൻ പറയുന്നു. രാവിലെ 5 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ട അഖിലിനെ കാണാതയതോടെ നടത്തിയ അന്വഷണത്തിലാണ് പമ്പിലെ തന്നെ കെട്ടിടത്തിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ: 70 പെട്ടി തക്കാളി; കർഷകന്റെ ശ്വാസം മുട്ടിച്ച് കൊന്ന് അക്രമികൾ
പത്തനാപുരം പൊലീസ് എസ് ഐ ശര ലാലിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പുനലൂർ താലുക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. അഖിലിന്റെ പിതാവ് ഷാജി രണ്ട് വർഷം മുൻപ് തൂങ്ങി മരണപ്പെട്ടതാണ് ഒരു സഹോദരനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...