തിരുവനന്തപുരം: കോട്ടൂര്‍ പാറക്കോണത്ത് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസിലെ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ റോഷ്‌നി. പാറക്കോണം സൂസിയുടെ വീട്ടില്‍ നിന്നാണ് 4 കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൂസിയുടെ വീട്ടില്‍ നിന്ന് സ്ഥിരമായി കോഴികളെ കാണാതാകുന്ന സംഭവമുണ്ട്. എന്നാല്‍ പാമ്പ് പിടിച്ചതാണെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു. ഇന്ന് രാവിലെയാണ് കൂടിനകത്ത് കൂറ്റന്‍ പെരുമ്പാമ്പിനെ കാണുന്നത്. കൂട്ടില്‍ നിരവധി കോഴികള്‍ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ പരുത്തിപ്പള്ളി ആര്‍ ആര്‍ ടി ടീം അംഗമായ റോഷ്‌നി സ്ഥലത്ത് എത്തി. വളരെ കഷ്ടപ്പെട്ടാണ് പെരുമ്പാമ്പിനെ കോഴിക്കൂട്ടില്‍ നിന്നും റോഷ്‌നി പുറത്താക്കി പിടികൂടിയത്. 4 കോഴികളെ ഇതിനകം പെരുമ്പാമ്പ് വിഴുങ്ങിയതായി റോഷ്‌നി പറഞ്ഞു. 


ALSO READ: കോഴിക്കോട് രാസലഹരിയുമായി ദമ്പതികൾ പിടിയിൽ; 97 ഗ്രാം എംഡിഎംഎ പിടികൂടി


കോട്ടൂര്‍ ഏരിയയില്‍ പെരുമ്പാമ്പുകള്‍ ഏറെയുള്ള സ്ഥലമാണ്. മഴക്കാലമായതിനാല്‍ പെരുമ്പാമ്പ് കൂടുതല്‍ നാട്ടിന്‍ പ്രദേശങ്ങളിലേക്ക് വരുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലേതിനേക്കള്‍ കൂടുതല്‍ പെരുമ്പാമ്പിനെ ഇത്തവണ പിടികൂടി രക്ഷപ്പെടുത്തിയെന്നും റോഷ്‌നി പറഞ്ഞു. പക്ഷികളെയും കോഴികളെയും വളര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണം. പെരുമ്പാമ്പുകള്‍ കൂടിനകത്ത് കയറാന്‍ സാധ്യതയുണ്ടെന്നും പാമ്പിനെ കണ്ടാല്‍ ഉടന്‍ തന്നെ വിവരം അറിയിക്കണമെന്നും റോഷ്‌നി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.