Wayanad Tiger: പിടികൊടുക്കാതെ കാടുകയറാതെ നരഭോജി കടുവ; തിരച്ചില്‍ തുടരുന്നു
Wayanad Tiger attack: വനംവകുപ്പിന്റെ ഡാറ്റ ബേസിലുള്ള WWL 45 എന്ന ആൺ കടുവയാണ് പ്രജീഷിൻ്റെ ജീവനെടുത്തത്.
കൽപ്പറ്റ: വയനാട് വാകേരിയിൽ യുവാവിൻ്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ആറാം നാളിലും തുടരുന്നു. മുത്തങ്ങ ആനപ്പന്തിയിൽ നിന്നെത്തിച്ച കുങ്കിയാങ്കളെ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചും കാൽപ്പാടുകൾ പരിശോധിച്ചുമാണ് തിരച്ചിൽ. വനംവകുപ്പിന്റെ ഡാറ്റ ബേസിലുള്ള WWL 45 എന്ന ആൺ കടുവയാണ് പ്രജീഷിൻ്റെ ജീവനെടുത്തതെന്ന് വ്യക്തമായതോടെ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് വനം വകുപ്പ്.
അഞ്ചു പട്രോളിങ് ടീമും ഷൂട്ടർമാരും മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്റിനറി ഡോക്‌ടർമാരും വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ന് തെരച്ചിലിനിറങ്ങിയത്. കടുവയെ നിരീക്ഷിക്കാൻ 25 ക്യാമറകൾ നേരത്തെ തന്നെ പ്രദേശത്ത് സജ്ജീകരിച്ചിരുന്നു. കഴിഞ്ഞ 5 ദിവസമായി ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലും നടക്കുന്നുണ്ട്. എന്നാൽ, ആറാം ദിവസവും ഉച്ചവരെയുള്ള തിരച്ചിലിൽ കടുവയെ കണ്ടെത്താനായിട്ടില്ല.
കടുവയെ തിരിച്ചറിഞ്ഞതിനാൽ ഉടൻ പിടികൂടുമെന്ന ഉറച്ച പ്രതീക്ഷയിൽ ആയിരുന്ന പ്രദേശവാസികളും കടുത്ത നിരാശയിലാണ്. യുവ കർഷകൻ്റെ ജീവനെടുത്ത കടുവ കാട് കയറിയിട്ടില്ലെന്ന ബോധ്യത്തിലാണ് പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 19 വരെ നീട്ടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.