വയനാട്: വാകേരിയിൽ യുവ കർഷകന്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ആറാം ദിവസവും  വിഫലം. കുങ്കിയാനകളെയടക്കം മേഖലയിൽ എത്തിച്ചായിരുന്നു  വനംവകുപ്പ് തിരച്ചിൽ. അതേസമയം കടുവ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും ഉത്തരമേഖലാ സി സി എഫ് വ്യകതമാക്കി. മുത്തങ്ങ ആനപ്പന്തിയിൽ നിന്നെത്തിച്ച കുങ്കിയാങ്കളെ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചും രാവിലെ മുതൽ  തിരച്ചിലാരംഭിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: പിണറായി എന്നും മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് പോലീസ് ക്രിമിനലുകള്‍ ഓര്‍ക്കണം: വി ഡി സതീശൻ


സമീപ പ്രദേശത്ത് പുതിയ കാൽപ്പാടുകൾ കണ്ടതും പ്രദേശത്ത് ആശങ്ക വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്. അറ്റമില്ലാതെ തുടരുന്ന ഭീതിക്കൊപ്പം നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചതോടെ ജനജീവിതം ദുസഹകമായി. എന്നാൽ, കടുവ നിരീക്ഷണ വലയത്തിൽ ഉണ്ടെന്നും ആശങ്കക്ക് ഉടൻ അറുതിയാകുമെന്നും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ഉത്തര മേഖല CCF കെ എസ് ദീപ വ്യക്തമാക്കി. പ്രജീഷിൻ്റെ ജീവനെടുത്ത കടുവയെ തിരിച്ചറിഞ്ഞതോടെ തിരച്ചലിന് വേഗം കൂടിയിരുന്നു. അഞ്ചു പട്രോളിങ് ടീമും ഷൂട്ടർമാരും വെറ്റിനറി ഡോക്‌ടർമാരും മുഴുസമയവും തിരച്ചിൽ നടത്തിയിട്ടും കടുവയെ പിടികൂടാനാകാത്തതിൽ പ്രദേശത്ത് കടുത്ത നിരാശ നിലനിൽക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.