മിൽമ - നന്ദിനി തമ്മിലുള്ള തർക്കത്തില്‍ ഇടപെടാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് കത്തയയ്ക്കും. സംസ്ഥാന സർക്കാറിന്റെ അനുമതി ഇല്ലാതെയാണ് നന്ദിനി കേരളത്തില്‍ അനിയന്ത്രിതമായി ഔട്ട്‌ലെറ്റുകൾ തുറന്നതെന്ന് കർണാടകയെ ബോധ്യപ്പെടുത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ദേശീയ ക്ഷീരവികസന ബോർഡിനും പരാതി നൽകും. കർണ്ണാടക സർക്കാറിന്റെ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഔട്ട്‌ലെറ്റുകൾക്കെതിരെ നിയമ നടപടി ആലോചിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അനാരോഗ്യകരമായ മല്‍സരങ്ങൾ സഹകരണ സ്ഥാപനങ്ങള്‍ തമ്മില്‍  ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് മില്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. 


കേരളത്തില‍്‍ മൂന്നിടങ്ങളിലാണ് നന്ദിനി ആദ്യം ഔട്ട്ലറ്റുകള്‍ തുടങ്ങിയത്. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് മില്‍മ പരസ്യമായി നിലപാടെടുത്തത്. 


ALSO READ: ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; സൈബർ ആക്രമണമെന്ന പരാതിയുമായി അധ്യാപകൻ


അതേസമയം മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ മുറിവാലൻ എന്ന കാട്ടാനയുടെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ റോഡിലെത്തിയ മുറിവാലൻ അതുവഴി എത്തിയ വാഹനങ്ങളെ ആക്രമിക്കാൻ തുനിഞ്ഞു. രാത്രി മൂന്നാറിലേക്ക് വരികയായിരുന്ന യാത്രക്കാരാണ് മുറിവാലന്റെ മുന്നിൽ പെട്ട് പോയത്. 


ആനയെ മൂന്നാർ - മാട്ടുപ്പെട്ടി റോഡിലെ ഷൂട്ടിംങ്ങ് പോയിന്റിന് സമീപത്ത്  കണ്ടതോടെ ഇരു ഭാഗത്തു നിന്നും എത്തിയ വാഹനങ്ങൾ നിർത്തി. ഇതിലൊരു വാഹനം റോഡിൽ നിലയുറപ്പിച്ച ആനയുടെ സമീപത്തു കൂടി എടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതോടെ അക്രമാസക്തനായ കാട്ടാന വാഹനം ആക്രമിക്കാൻ ശ്രമിച്ചു. വാഹനം പിറകോട്ട് എടുത്തതോടെയാണ് യാത്രക്കാർ രക്ഷപ്പെട്ടത്. 


വൈകുന്നേരത്തോടെ മുറിവാലനുമൊത്ത് മുന്നോളം ആനകൾ ഷൂട്ടിംങ്ങ് പോയിന്റിലെ പുൽമേടുകളിൽ മേയുന്നുണ്ടായിരുന്നു. വിനോദ സഞ്ചാരികൾ ആനകളെ നേരിൽ കാണുകയും ചിത്രങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തിയുമാണ് മടങ്ങി പോയത്. രാത്രിയായതോടെയാണ് ആനക്കൂട്ടം പതിയെ റോഡിൽ കയറിയത്. 


മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് മാട്ടുപ്പെട്ടി. വൈകുന്നേരങ്ങളിൽ കാട്ടാനകൾ കൂട്ടമായി ഇവിടുത്തെ പുൽമേടുകളിൽ എത്തുന്നത് പതിവാണ്. സാധാരണയായി ഭക്ഷണം യഥേഷ്ടം ഉള്ളതിനാൽ മറ്റ് അക്രമങ്ങൾ ഒന്നും ഉണ്ടാക്കാറില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.