ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. ഒാൺലൈനായി പരീക്ഷ നടത്തുക സാധ്യമല്ല. പലകുട്ടികൾക്കും ഇൻറർനെറ്റും കമ്പ്യൂട്ടറും ഇല്ലാത്ത് വലിയ പ്രതിസന്ധിയാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങിനെ പരീക്ഷ നടത്തിയാൽ മിക്കവാറും കൂട്ടികളും പരാജയപ്പെടുമെന്നും  സർക്കാർ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്ങ്മൂലം നൽകി. കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ട് പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ട്. ഇതിന് മുൻപ് ബി.ടെ.ക് സാങ്കേതിക സർവ്വകലാശാല പരീക്ഷ നടത്താൻ സുപ്രീംകോടതി തന്നെ അനുമതി നൽകിയതാണ്. ഒരു ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്.


Also Read: Kerala Covid Udpate : സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസിൽ നേരിയ കുറവ്, 26,000ത്തിൽ അധികം കോവിഡ് ബാധിതർ, മരണം 125


പ്ലസ് വൺ പരീക്ഷ ഏഴുതാനുള്ളത് മൂന്ന് ലക്ഷത്തോളം വിദ്യാർഥികളാണ്. ഇതിൽ ആശങ്കയില്ല. ഒക്ടോബറിൽ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നു ഇതിന് മുൻപ് തന്നെ പരീക്ഷകൾ പൂർത്തിയാക്കും. എന്നാൽ നേരത്തെ ഇതേ വിഷയം സുപ്രീംകോടതി പരിഗണിച്ചപ്പോൾ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും.കോവിഡ് വ്യാപനം പിടിച്ചു കെട്ടാൻ പറ്റാത്തത് വലിയ പ്രശ്നമായി ചൂണ്ടിക്കാണിച്ചിരുന്നു.


ടി.പി.ആർ നിരക്ക് ഉയർന്ന അവസ്ഥയിൽ കുട്ടികളെ അപകടത്തിലേക്ക് തള്ളി വിടണോ എന്നത് സംബന്ധിച്ചും കോടതി ആശങ്ക അറിയിച്ചിരുന്നു. കൂടുതൽ ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ പരീക്ഷയും അനുവദിക്കാമെന്നായിരിക്കും സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.


Also Read: Covid Vaccine for Children: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി ക്യൂബ


ഏറ്റവും ശ്രദ്ധേയമായ കാര്യം ഒാൺലൈൻ ക്ലാസുകൾ പലതും കുട്ടികൾക്ക് കൃത്യമായി കേൾക്കാൻ പറ്റിയിട്ടില്ല. ഇതിന് പിന്നിൽ  ഇൻറർനെറ്റ് പ്രശ്നം അടക്കം നിരവധി കാര്യങ്ങളുണ്ട്. കഴിഞ്ഞ മാർച്ചിലായിരുന്നു പരീക്ഷ നടക്കേണ്ടത്. എന്നാൽ ഇപ്പോൾ കുട്ടികൾ പ്ലസ്ടുവിലാണ്. ഇതും പ്രശ്നമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.