പത്തനംതിട്ട: റാന്നി കട്ടച്ചിറയിൽ അവശനിലയിൽ കണ്ടെത്തിയ കടുവക്കുട്ടി ചത്തു. ഒന്നര വയസുള്ള പെൺകടുവയാണ് ചത്തത്. കടുവക്കുട്ടിക്ക് രോഗബാധ ഉണ്ടായിരുന്നതായാണ് വെറ്ററിനറി സർജന്റെ പ്രാഥമിക നി​ഗമനം. പത്തനംതിട്ട റാന്നി കട്ടച്ചിറയിൽ വ്യാഴാഴ്ച പുലർച്ചെയാണ് കടുവക്കുട്ടിയെ അവശ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോ​​ഗസ്ഥർ ചികിത്സയ്ക്കായി കടുവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചികിത്സ നൽകുകയും ചെയ്തെങ്കിലും അൽപ്പസമയത്തിനകം കടുവ ചത്തു. കടുവയെ കണ്ടെത്തിയ പ്രദേശത്ത് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ആനയുടെ ആക്രമണം ഉണ്ടായതിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.


ALSO READ: Tiger: പത്തനംതിട്ടയിൽ വഴിയരികിൽ കടുവ അവശനിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ കൊണ്ടുപോയി


കടുവക്കുട്ടി അമ്മക്കടുവയുടെ സംരക്ഷണത്തിൽ കഴിയേണ്ട പ്രായമാണെന്നും അമ്മക്കടുവ ഉപേക്ഷിച്ചതാകാമെന്നുമാണ് വനപാലകരുടെ നിഗമനം. തലയുടെ മുൻഭാഗത്തും ചെവിയുടെ ഭാഗത്തും കൈകളിലും മുറിവുകളുണ്ടായിരുന്നെന്നും രോഗബാധ ഉണ്ടായിരുന്നതായി സംശയമുണ്ടെന്നും വനപാലകർ അറയിച്ചു.


പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കടുവക്കുട്ടിയുടെ മരണകാരണം വ്യക്തമാകുകയുള്ളു. ഏഴ് കിലോമീറ്ററോളം വന മേഖലയിൽക്കൂടി കടന്നു പോകുന്ന മണിയാർ കട്ടച്ചിറ റോഡിൽ മുൻപും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.