വിനോദ സഞ്ചാരി മൂന്നാറിൽ കുഴഞ്ഞുവീണു മരിച്ചു
വീഴ്ചയിൽ നെറ്റിയിൽ പരിക്കേറ്റിട്ടുണ്ട്. മരണകാരണം വ്യക്തമാകാത്തതിനാൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്
മൂന്നാർ: വിനോദ സഞ്ചാരി കുഴഞ്ഞുവീണു മരിച്ചു. ഗുജറാത്തിലെ ഭവ്നഗർ, റുപാനി സ്വദേശി മഹേഷ്ഭായ് തക്കോർദാസ് ദ്രുവ (70) ആണ് മരിച്ചത്. ഗുജറാത്തിൽ നിന്നും 22 അംഗ സംഘത്തോടൊപ്പം മൂന്നാർ സന്ദർശനത്തിന് എത്തിയതാണ് ഇദ്ദേഹം. ബുധനാഴ്ച രാവിലെ മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്ററിന് സമീപം ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.
വീഴ്ചയിൽ ഇയാളുടെ നെറ്റിയിൽ പരിക്കേറ്റിട്ടുണ്ട്. മരണകാരണം വ്യക്തമാകാത്തതിനാൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...