ആലപ്പുഴ: ഇന്ന് മുതൽ അതിതീവ്രമഴ (Heavy rain) ഉണ്ടാകുമെന്ന മുന്നറിയിപ്പ്‌ നിലനിൽക്കുന്ന ആലപ്പുഴ ജില്ലയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന്‌ വെള്ളം ഇറങ്ങി തുടങ്ങിയില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പകൽ മഴ പെയ്‌തില്ലെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവ്‌ കുറയാത്തതിനാൽ കുട്ടനാട്‌, അപ്പർകുട്ടനാട്​, മേഖലകളിൽ ജലനിരപ്പ് (Water level) ഉയർന്ന നിലയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മേഖലയിൽ നിന്ന്‌ എൻഡിആർഎഫും അഗ്നിരക്ഷാസേന​യും ജനങ്ങളെ ഒഴിപ്പിച്ച്‌  അമ്പലപ്പുഴ, ചങ്ങനാശേരി താലൂക്കിലെ കേന്ദ്രങ്ങളിലേക്ക്‌ മാറ്റുന്നത് തുടരുകയാണ്‌. ഇന്ന് ഓറഞ്ചും നാളെ യെല്ലോ അലർട്ടുമാണ് ജില്ലയിൽ  പ്രഖ്യാപിച്ചിരിക്കുന്നത്‌. റോഡ്‌ ഗതാഗതം തടസപ്പെട്ടതോടെ നെടുമുടി കേ​ന്ദ്രീകരിച്ച്‌ ജലഗതാഗതവകുപ്പ്​ കൂടുതൽ ബോട്ട്​ സർവീസ്‌ ആരംഭിച്ചു.


ALSO READ: Crop destruction | കൃഷി നാശം: ദുരിതാശ്വാസ തുക ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം


ആലപ്പുഴ - ചങ്ങനാശ്ശേരി എസി റോഡിൽ ഒന്നാംകരയ്ക്ക് കിഴക്കോട്ട് ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ഇതുമൂലം പുളിങ്കുന്ന്, രാമങ്കരി, വെളിയനാട് പഞ്ചായത്ത് നിവാസികൾക്ക് ചങ്ങനാശേരി ഭാഗത്തേക്ക് പോകാൻ ബോട്ടുകൾ മാത്രമാണ് ആശ്രയം. അപ്പർകുട്ടനാട്​, കുട്ടനാട്​ മേഖലയിലെ ഗ്രാമീണറോഡുകളും ഇടറോഡുകളും വെള്ളത്തിൽ മുങ്ങി.


എസി റോഡിൽ ​ആറിടത്താണ്​ വെള്ളക്കെട്ടുള്ളത്​. പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നെടു​മ്പ്രം, തലവടി, മുട്ടാർ, എടത്വ, വീയപുരം, പള്ളിപ്പാട്​ എന്നിവിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. വെള്ളം കടലിലേക്ക്​ ഒഴുക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി സ്​പിൽവേയുടെ ഷട്ടർ തുറന്നു. നിലവിൽ കടലാക്രമണ ഭീഷണിയില്ലെങ്കിലും വരും ദിവസങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.


ALSO READ: Crop destruction: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക കൃഷിനാശം; 28 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നതായി കൃഷി വകുപ്പ്


20 മുതൽ 22 വരെ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്‌. ജലനിരപ്പ് ക്രമാതീതമായി ഉയരാത്ത സാഹചര്യത്തിൽ ഇന്നലെ ഒഴിപ്പിക്കൽ നടപടികൾ ഉണ്ടായില്ല. അടിയന്തര സാഹചര്യം നേരിടാൻ മത്സ്യത്തൊഴിലാളി സേന മങ്കൊമ്പിലും കൈനകരിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.