കോട്ടയം: പൊതുസമ്മേളനത്തിനിടെ പ്രവർത്തകർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനെതുടർന്ന്  യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം പാതിവഴിയിൽ അവസാനിപ്പിച്ചു.  സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ഇന്നലെ നടത്തേണ്ടിയിരുന്ന ജില്ലാ പ്രതിനിധി സമ്മേളനം പാതി വഴിയിൽ ഉപേക്ഷിച്ചത്. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പ്രതിനിധികൾക്കു വേണ്ടി തയ്യാറാക്കിയ ഭക്ഷണം അനാഥാലയങ്ങളിൽ ജില്ലാ നേത‍‍ൃത്വം എത്തിച്ചു വിതരണം ചെയ്തു. മൂന്ന് ദിവസമായി സമ്മേളനം നടത്താനായിരുന്നു തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം ദിനമായ ശനിയാഴ്ച വിളംബരജാഥയ്ക്കു ശേഷം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തു നടന്ന പൊതുസമ്മേളനത്തിനിടെയാണു പ്രവർത്തകർ പരസ്പരം കലഹം ഉണ്ടായത്. ഒടുവിൽ പോലീസ് ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. കോൺ​ഗ്രസിലെ രണ്ട് പ്രമുഖ വിഭാ​ഗങ്ങളാണ് സമ്മേളന ന​ഗിരിയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.  ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന വിഭാഗവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനെ അനുകൂലിക്കുന്ന വിഭാഗവുമായിട്ടായിരുന്നു സംഘർഷം. 


ALSO READ:  ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയിൽ


ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം  ശശി തരൂരിനെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയതു മുതൽ യൂത്ത് കോൺഗ്രസിൽ തർക്കങ്ങളുണ്ടായിരുന്നു. ഡിസിസി പ്രസിഡന്റിനെ പൊതുസമ്മേളനത്തിൽ ക്ഷണിച്ചില്ലെന്നാണ് പ്രയിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന വിഭാ​​ഗത്തിന്റെ ആരോപണം. എന്നാൽ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണു  ഉദ്ഘാടനം ചെയ്തതെന്നും  ഡിസിസി പ്രസിഡന്റിന് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നു യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വംപറഞ്ഞു. എംപി ആന്റോ ആന്റണി സംസാരിക്കുന്നതിനിടെ വേദിയിലേക്ക് നാട്ടകം സുരേഷ് കയറി വന്നു.


അതിനു പിന്നാലെ സുരേഷിനെ അനുകൂലിക്കുന്ന ഒരു വിഭാ​ഗം അണികൾ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇതോടെ മറുവിഭാ​ഗവുമായി വാക്കുതർക്കവും കയ്യേറ്റവും ഉണ്ടാവുകയും അത് വലിയ സംഘർഷമായി മാറുകയുമായിരുന്നു. ഈ വിവരം സംസ്ഥാന നേതൃത്വം അറിഞ്ഞതോടെ ഇന്നലെ രാവിലയോടെ സമ്മേളനം നിർത്തിവെക്കാൻ നേതാക്കൾ ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകി.  200 പ്രതിനിധികൾക്കുള്ള ഭക്ഷണമാണു തയ്യാറാക്കിയിരുന്നത്. ഭക്ഷണം ക്രമീകരിച്ച  കേറ്ററിങ് ഏജൻസിക്കു നഷ്ടമുണ്ടാകരുതെന്നും ഭക്ഷണം പാഴായിപ്പോകരുതെന്നും ജില്ലാ ഭാരവാഹികൾ തീരുമാനിച്ചു. അങ്ങനെയാണ് ഭക്ഷണം  അനാഥാലയങ്ങളിൽ വിതരണം ചെയ്യാൻ തീരുമാനിച്ചത്. 


അതേസമയം ഇത് മനഃപൂർവ്വം സൃഷ്ടിച്ച സം​ഘർഷമാണെന്ന് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി ആരോപിച്ചു. പോതുസമ്മേളനത്തിനിടയിൽ ചില ഭാരവാഹികൾ ബോധപൂർവ്വം പ്രശ്നമുണ്ടാക്കുകയായിരുന്നു.  വസ്തുതകൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അന്വേഷണം നടത്തി സം​ഘർഷം നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ജില്ലാ സമ്മേളനം നിർത്തിവയ്ക്കേണ്ടിവന്നത് ഏറ്റവും ദൗർഭാഗ്യകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇതിനു കാരണക്കാരായവർക്കെതിരെ പാർട്ടി തലത്തിൽ കർശനനടപടികൾ ഉണ്ടാകുമെന്നു വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.