Death: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം
Youth found dead in Varkkala: അടച്ചിട്ടിരുന്ന വീട്ടിനുളളിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം: വർക്കല ചിലയ്ക്കൂർ സ്വദേശി ഉണ്ണികൃഷ്ണൻ. എസ് ആണ് മരിച്ചത്. അടച്ചിട്ടിരുന്ന വീട്ടിനുളളിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിൽ അറിയിക്കുകയും പൊലീസെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കാണുകയായിരുന്നു.
മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുളളതായി പൊലീസ് പറഞ്ഞു. ഭാര്യ ധന്യയും മക്കളായ ധനുഷും ദിവ്യയും ധന്യയുടെ വീട്ടിലായിരുന്നതിനാൽ രണ്ടുമാസമായി ഉണ്ണികൃഷ്ണൻ ഒറ്റക്കായിരുന്നു താമസം. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വർക്കല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.