ഉത്സവത്തിനിടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇടഞ്ഞു; ഒന്നാം പാപ്പാന്‍ ഗുരുതര പരുക്ക്
Thechikottukavu ramachandran: പിറകില്‍ നിന്നിരുന്ന ആന ചിന്നം വിളിച്ചതിൽ പേടിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോട്ട് ഓടിയത്. ഓടുന്നതിനിടെ ഒന്നാം പാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന്‍ (63) ആനക്കിടയില്‍ പെട്ടു.
പാലക്കാട്: പാടൂര്‍ ഉത്സവത്തിനിടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇടഞ്ഞു. എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിന് ശേഷമാണ് ആന മുന്നോട്ട് ഓടി പരിഭ്രാന്തി സൃഷ്ടിച്ചത്. ഉടന്‍ തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചു. പിറകില്‍ നിന്നിരുന്ന ആന ചിന്നം വിളിച്ചതിൽ പേടിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോട്ട് ഓടിയത്.
ഓടുന്നതിനിടെ ഒന്നാം പാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന്‍(63) ആനക്കിടയില്‍ പെട്ടു. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ രാധിക, അനന്യ എന്നിവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരവികുളത്ത് കാട്ടാനക്കൂട്ടമിറങ്ങി; കാട്ടാനക്കൂട്ടമെത്തിയത് തൊഴിലാളികൾ കൊളുന്തെടുക്കുന്നതിനിടെ
ഇടുക്കി: ഇരവികുളം ദേശീയോദ്യാനത്തിന് സമീപം അഞ്ചാം മൈലിൽ കാട്ടാനക്കൂട്ടമിറങ്ങി. ഉച്ചയോടെയാണ് ആറിലധികം കാട്ടാനകൾ തെയിലക്കാട്ടിൽ കൂട്ടമായി എത്തിയത്. തൊഴിലാളികൾ കൊളുന്തെടുക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കാട്ടാനകളെ കണ്ട് പലരും ഭയന്നോടി. മറ്റ് ചിലർ സമീപത്തെ തെയിലക്കാട്ടിൽ മറഞ്ഞിരുന്നു.
മണിക്കൂറുകളോളം നിലയുറപ്പിച്ച കാട്ടാനക്കൂട്ടം വൈകുന്നേരത്തോടെയാണ് കാടുകയറിയത്. ആദ്യമായാണ് ഇത്രയധികം കാട്ടാനക്കൂട്ടം മേഖലയിൽ എത്തുന്നത്. പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന മേഖലയിൽ ഒറ്റതിരിഞ്ഞ് എത്തുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും പടയപ്പ സമീപത്തെ എസ്റ്റേറ്റുകളിലെത്തി വീടുകൾക്ക് കേടുപാടുകൾ വരുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...