കൊച്ചി: ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി  മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ച് നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കളക്ടർ. ഫെബ്രുവരി 21, 22 തീയതികളിൽ നടത്താനിരുന്ന വെടിക്കെട്ടിനാണ് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അനുമതി നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. മരട് കൊട്ടാരം ദേവസ്വം സെക്രട്ടറി വെടിക്കെട്ട് നടത്താൻ ലൈസൻസ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 കഴിഞ്ഞദിവസം തൃപ്പൂണിത്തറയിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധന നടത്തിയതിന് ശേഷമാണ് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചിരിക്കുന്നത്. ക്ഷേത്ര ഗ്രൗണ്ടിന്റെ കിഴക്കുഭാഗം റോഡ് ആണ്. റോഡിന്റെ കിഴക്കുവശം ഇരുനില കെട്ടിടങ്ങളും സ്ഥാപനങ്ങളുമുണ്ട്. ഗ്രൗണ്ടിന്റെ തെക്കുവശത്ത് സ്കൂളും ഐടി സ്ഥാപനങ്ങളുമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താനുള്ള സൗകര്യം ക്ഷേത്ര ഗ്രൗണ്ടിൽ ഇല്ല എന്നാണ് കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

 


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.