ചെങ്ങന്നൂരില്‍ ജയിക്കാന്‍ മാണിയുടെ ആവശ്യമില്ല; നിലപാട് തള്ളി കാനം
കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാമെന്ന നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാമെന്ന നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
മാണിയില്ലാതെയും ചെങ്ങന്നൂരിൽ ഇടതുമുന്നണി ജയിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ ജയിക്കാതിരിക്കാൻ മാത്രം മോശം പ്രവർത്തനമല്ല സംസ്ഥാന സർക്കാരിന്റേതെന്നും കാനം പറഞ്ഞു. രണ്ട് വശത്തെ ഭരണംകൊണ്ട് സ്ഥിതി മോശമായിട്ടില്ലെന്നും കാനം വ്യക്തമാക്കി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയെ സഹകരിപ്പിക്കാനായിരുന്നു സിപിഎമ്മിലെ ധാരണ. ഏതു രീതിയിലുള്ള സഹകരണം വേണമെന്ന് കേരളത്തിലെ നേതാക്കൾ തീരുമാനിക്കട്ടെയെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ മാണി വിഷയത്തിൽ നിലപാട് മാറ്റത്തിനില്ലെന്നാണ് കാനം രാജേന്ദ്രന്‍റെ നിലപാട്.