ഇടുക്കി: കുഞ്ചിത്തണ്ണിയില്‍ വീട്ടമ്മമാര്‍ക്കായി ഒരുക്കിയ കരാട്ടെ പരിശീലനം ശ്രദ്ധേയമാകുന്നു. കുടുംബശ്രീയുടെ ധീരം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആറ് വര്‍ഷമായി പരിശീലന രംഗത്തുള്ള പ്രിൻസിയാണ് പരിശീലക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടിച്ചു നേടാനല്ല, മറിച്ച് ജീവിതത്തില്‍ ജയിച്ചു കയറാനാണ് കുഞ്ചിത്തണ്ണിയില്‍ ഒരുകൂട്ടം വീട്ടമ്മമാർ കരാട്ടെ പരിശീലിക്കുന്നത്. ഒരു വർഷമായി ഇവർ ഇതിനു പിന്നാലെ തന്നെയാണ്. 20 ഓളം പേര്‍ക്ക് വിവിധ ദിവസങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. ചെറുപ്പത്തിലെ പ്രതിരോധ മുറകള്‍ പരിശീലിച്ച് കൊച്ചു കുട്ടികളും ഇവര്‍ക്കൊപ്പമുണ്ട്. ആറ് വര്‍ഷമായി പരിശീലന രംഗത്തുള്ള പ്രിൻസിയാണ് പരിശീലക. 


അപ്രതീക്ഷിത ആക്രമണങ്ങള്‍ നേരിടാനുള്ള പ്രതിരോധ മുറകളൊക്കെയും ഇവർ പരിശീലിച്ചു കഴിഞ്ഞു. തുടര്‍ച്ചയായ പരിശീലനത്തിലൂടെ മനസും കൂടുതല്‍ കരുത്താര്‍ജ്ജിച്ചെന്നാണ് ഈ വീട്ടമ്മമാര്‍ പറയുന്നത്. ക്ക് ബെല്‍റ്റ് നേടി മികവ് തെളിയിക്കുന്നതിനോ എതിരാളിയെ ഇടിച്ച് നിലംപരിശാക്കുന്നതിനോ അല്ല ഇവരുടെ പരിശീലനം. പകരം സുരക്ഷിതരായിരിക്കാനുള്ള മുൻകരുതലെന്ന നിലയ്ക്കാണ്. ഒപ്പം സ്വയം കരുത്താര്‍ജ്ജിക്കാനും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.