Jeep Service Issue Wayanad | 47 കുട്ടികളും സ്കൂളിൽ പോയില്ല, പഠനം മുടക്കിയത് ജീപ്പ്; കൈമലർത്തി അധികൃതർ
തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന മേപ്പാടി എരുമക്കൊല്ലി ജി.യു.പി സ്കൂളിൽ 47 വിദ്യാർഥികളാണ് നിലവിൽ പഠനം നടത്തുന്നത്
വയനാട്: ജീപ്പ് സർവീസ് മുടങ്ങിയതോടെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങി. വയനാട് എരുമക്കൊല്ലി ഗവൺമെൻറ് യു.പി സ്കൂളിലാണ് 47 കുട്ടികളുടെ പഠനം മുടങ്ങിയത്. സ്കൂളിലേക്ക് സർവീസ് നടത്തുന്ന വാഹന ഉടമയ്ക്ക് പഞ്ചായത്ത് പണം നൽകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കളും മേപ്പാടി പഞ്ചായത്തിൽ എത്തി പ്രതിഷേധിച്ചതോടെയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്.
തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന മേപ്പാടി എരുമക്കൊല്ലി ജി.യു.പി സ്കൂളിൽ 47 വിദ്യാർഥികളാണ് നിലവിൽ പഠനം നടത്തുന്നത്. വന്യമൃഗ ശല്യത്തോടൊപ്പം യാത്ര ക്ലേശവും, വിദ്യാർഥികൾക്ക് കൃത്യ സമയത്ത് സ്കുക്കുള്ളിലെത്താൻ കഴിയാത്ത സാഹചര്യമാണ്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് നാലുവർഷം മുമ്പാണ് വിദ്യാർഥികൾക്കായി ഓട്ടോറിക്ഷ ഏർപ്പെടുത്തിയത്. പിന്നീട് വിദ്യാർഥികൾ വർദ്ധിച്ചതോടെ ഇത് ജീപ്പാക്കി മാറ്റുകയായിരുന്നു.
സ്കൂളിലേക്ക് ജീപ്പ് സർവീസ് നടത്തിയ ഇനത്തിൽ കുടിശ്ശികയായ 1,7100O രൂപയാണ് വാഹന ഉടമയ്ക്ക് നൽകാൻ ഉള്ളത്. ഈ പണം ലഭിക്കാതെ ആയതോടെയാണ് വാഹന ഉടമ സർവീസ് നടത്താതിരുന്നത്. വിദ്യാർഥികൾ എത്താത്തോടെ സ്കൂളിലെ പ്രവർത്തനവും മുടങ്ങി.
അധ്യാപകരും പി.ടി.എ. ഭാരവാഹികളും പണത്തിനായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പഠനം മുടങ്ങിയതിൽ പ്രതിഷേധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധിച്ചു.കുടിശ്ശികയായ തുക ഉടൻ അനുവദിക്കാമെന്ന് പഞ്ചായത്ത് ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.