കൊച്ചി : തൃക്കാക്കരയില്‍ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. ആകെ 19 സ്ഥാനാര്‍ഥികളാണ് പത്രിക സമർപ്പിച്ചത്. ലഭിച്ച പത്രികയിൽ നിന്ന്  ഇടതു സ്ഥാനാര്‍ഥിയുടെ ജോ ജോസഫിന് അപര സ്ഥാനാർഥി ഭീഷിണി. സിപിഎം സ്ഥാനാർഥിയുടെ പേരിനോട് സാമ്യമുള്ള ജോമോന്‍ ജോസഫും പത്രികനല്‍കി. ചങ്ങനാശ്ശേരി സ്വദേശിയാണ് ജോമോൻ ജോസഫ്.
 
കൂടാതെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനവും പത്രിക നൽകിയിട്ടുണ്ട്. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. മെയ് 16 തിങ്കളാഴ്ച വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : സംസ്ഥാനത്ത് ഭരണ സ്തംഭനം; മദ്യനയം തൃക്കാക്കരയിൽ ചര്‍ച്ച ചെയ്യപ്പെടണമെന്ന കെ.സി.ബി.സിയുടെ ആവശ്യം സ്വാഗതം ചെയ്യുന്നുയെന്ന് വി.ഡി സതീശൻ


അതേസമയം നാളെ മുഖ്യമന്ത്രി പ്രചരണത്തിനായി എത്തും. വൈകിട്ട് നാലുമണിക്ക് പാലാരിവട്ടം ബൈപാസ് ജംഗ്ഷനിൽ നടക്കുന്ന എൽ ഡി എഫ് തൃക്കാക്കര മണ്ഡലം കൺവെൻഷനിൽ മുഖ്യമന്ത്രി സംസാരിക്കും. പരിപാടിയിൽ കെ വി തോമസും പങ്കെടുക്കും.


മെയ് 31നാണ് വോട്ടെടുപ്പ്. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ. 2021ൽ എൽഡിഎഫ് തരംഗത്തിലും ട്വിന്റി20 ഭീഷിണിലും തൃക്കാക്കര പിടി തോമസിനൊപ്പമായിരുന്നു. പിടിയുടെ ഭാര്യ ഉമ തോമസാണ് യുഡിഎഫിന്റെ സ്ഥാനാർഥി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.