തൃശൂർ : മഴ മുന്നറിയിപ്പിനെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. ഇന്ന് മെയ് 14ന് വൈകിട്ട് നടത്താൻ തീരുമാനിച്ചിരുന്നു വെടിക്കെട്ട് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിനെ തുടർന്ന് വീണ്ടും മാറ്റി വെക്കാൻ ദേവസ്വം തീരുമാനിച്ചു. ഇത് മൂന്നാം തവണയാണ് പൂരത്തിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് മാറ്റിവെക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 10ന് തൃശൂർ പൂരം ദിവസം വെളുപ്പിനെ നടത്താൻ തീരുമാനിച്ചിരുന്ന വെടിക്കെട്ട് ആസാനി ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ കാരണം അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ മെയ് 11ന് മഴ തുടരുകയും മണ്ണിലെ ഈർപ്പവും നനവും മാറാത്ത സാഹചര്യം ഉടലെടുത്തതോടെ സംഘാടകർ അന്നെ ദിവസം നടത്താൻ തീരുമാനിച്ച വെടിക്കെട്ട് വീണ്ടും മാറ്റാൻ തീരുമാനമെടുത്തു. ശേഷം മെയ് 14ന് ഇന്ന് വൈകിട്ട് വെടിക്കെട്ട്  നടത്താൻ ജില്ല ഭരണകൂടത്തിന്റെ അനുമതി നേടുകയായിരുന്നു.


ALSO READ : സംസ്ഥാനത്ത് മഴ ശക്തം; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്


അതേസമയം കേരളത്തിലെ മഴ വീണ്ടും കനക്കുന്ന മുന്നറിയിപ്പിനെ തുടർന്നാണ് പൂരം സംഘാടകർ വെടിക്കെട്ട് മാറ്റാൻ നിർബന്ധിതരായത്. ഏറ്റവും ഒളിവിലെ കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ട മഴ മുന്നറിയിപ്പ് പ്രകാരം തൃശൂർ ജില്ലയിൽ നാളെ മെയ് 15ന് തീവ്ര മഴയ്ക്ക് സാധ്യത അറിയിച്ചുകൊണ്ട് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്ത് എറണാകും, ഇടക്കി ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഐഎംഡി.


ജില്ലാ ഭരണകൂടവും പോലീസുമായി ചർച്ച ചെയ്‌ത ശേഷമാകും ഇനി വെടിക്കെട്ട് നടത്തുന്ന ദിവസം അന്തിമമായി പ്രഖ്യാപിക്കുക. ദിവസങ്ങളിലെ കാലാവസ്ഥ കണക്കിലെടുത്താകും തീരുമാനം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.