ആ ബസ്റ്റോപ്പ് പൊളിച്ചു മാറ്റി; പുതിയത് നിർമ്മിക്കുമെന്ന് കോർപ്പറേഷൻ
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് തടയാൻ രണ്ട് മാസം മുൻപാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ബെഞ്ച് സീറ്റ് മുറിച്ച് മാറ്റി ഒറ്റ സീറ്റ് നിർമ്മിച്ചത്.
തിരുവനന്തപുരം: വിവാദമായ തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ ബസ് സ്റ്റോപ്പ് കോർപറേഷൻ പൊളിച്ച് മാറ്റി. സമീപത്ത് പുതിയ ബസ് സ്റ്റാന്റ് നിർമ്മിക്കുമെന്നാണ് കോർപറേഷൻ വാഗ്ദാനം. വിദ്യാർത്ഥികൾ ഒന്നിച്ച് ഇരിക്കുന്നത് തടയാൻ ബെഞ്ച് മാതൃകയിൽ ഉണ്ടായിരുന്ന ഇരിപ്പിടം മുറിച്ച് മാറ്റിയത് നേരത്തെ വിവാദമായിരുന്നു.
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് തടയാൻ രണ്ട് മാസം മുൻപാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ബെഞ്ച് സീറ്റ് മുറിച്ച് മാറ്റി ഒറ്റ സീറ്റ് നിർമ്മിച്ചത്. ഇതിനെതിരെ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പ്രതിഷേധിച്ച് സെൽഫി ഇട്ടതോടെ സംഭവം വിവാദമായി.
എന്നാൽ വിവാദമായ ശേഷവും ശ്രീ കൃഷ്ണ നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ബസ് സ്റ്റോപ്പ് പുത്തുക്കി പണിതിരുന്നു. ഇതേ തുടർന്നാണ് കോർപറേഷന്റെ അടിയന്തര ഇടപെടൽ. പൊളിച്ച് മാറ്റിയ ബസ് സ്റ്റോപ്പ് കോർപറേഷൻ ലോറിയിൽ കയറ്റി സ്ഥലത്തു നിന്ന് മാറ്റി. എല്ലാവർക്കും ഇരിക്കാവുന്നതാണ് പുതിയ ബസ്റ്റോപ്പ് എന്നാണ് കോർപറേഷൻ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...