സംസ്ഥാനത്ത് കോളറ കേസുകൾ കൂടുന്നു. തിരുവനന്തപുരം ജില്ലയിൽ രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര തവരവിളയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ അന്തേവാസികളായ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. 12 പേർ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. സ്ഥാപനത്തിലെ വിവിധ ജല സ്ത്രോതസുകളില്‍ നിന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. രണ്ടു ദിവസത്തിനകം പരിശോധനാ ഫലം വരും. സ്ഥാപനത്തോട് ചേര്‍ന്ന് വെളളമൊഴുകുന്ന ചാലില്‍ മീനുകള്‍ ചത്തു കിടന്നതും പരിശോധിക്കുന്നുണ്ട്. 


ALSO READ: കാത്തിരിപ്പിന് വിരാമം! 'സാന്‍ ഫെര്‍ണാണ്ടോ' വിഴിഞ്ഞത്തേക്ക്..


തിരുവനന്തപുരത്തെ മൂന്നുപേർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോളറ ബാധയുടെ പശ്ചാത്തലത്തിൽ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റൽ താത്ക്കാലികമായി പൂട്ടിയിരുന്നു. വയറിളക്കവും ഛർദിയും കാരണം ഇവിടുത്തെ അന്തേവാസിയായ 26കാരൻ മരിച്ചിരുന്നു.  ഇദ്ദേഹത്തിന് കോളറ ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 


ഹോസ്റ്റലിലെ അന്തേവാസിയായ പത്തു വയസ്സുകാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. സമാന രോഗലക്ഷണങ്ങളോടെ 12 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. 


ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അന്തേവാസികൾക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതോടെ ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് ഹോസ്റ്റലിലുള്ളവർ സംശയിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.