Arya Rajendran Marriage| കല്യാണം എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മേയർ,പാർട്ടി ഉൾപ്പടെ അറിഞ്ഞ് തീരുമാനിക്കേണ്ട കാര്യം
രണ്ടു പേരും തമ്മിൽ സംസാരിച്ച ശേഷമാണ് വീട്ടിലും പാർട്ടിയിലും അറിയിച്ചത് വിവാഹം ഉടനേ ഉണ്ടാകില്ലെന്ന് മാധ്യമങ്ങളോട്
തിരുവനന്തപുരം: ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവുമായുള്ള വിവാഹക്കാര്യത്തിൽ വ്യക്തത വരുത്തി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.കല്യാണം എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തിയിട്ടുണ്ട്. ഇത് പാർട്ടി ഉൾപ്പടെ അറിഞ്ഞ് തീരുമാനിക്കേണ്ട കാര്യമാണ്.കുടുംബത്തിനും പാർട്ടിക്കും ഒരേ പ്രാധാന്യം ആണ്.
തങ്ങൾക്ക് തമ്മിൽ മനസ്സിലാക്കാൻ സാധിച്ചത് ഒരേ രാഷ്ട്രീയത്തിലൂടെയാണ്. രണ്ടു പേരും തമ്മിൽ സംസാരിച്ച ശേഷമാണ് വീട്ടിലും പാർട്ടിയിലും അറിയിച്ചത് വിവാഹം ഉടനേ ഉണ്ടാകില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.
തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യത്തിൽ അത് അറിയിക്കുന്നതാണെന്നും മേയർ പറഞ്ഞു. ബാലുശ്ശേരി എം.എ.ൽ.എ കൂടിയായ സച്ചിൻ ദേവ് നിലവിൽ വിവാഹക്കാര്യം സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മറ്റ് തീരുമാനങ്ങളെക്കുറിച്ചും എം.എൽ.എയും ഒന്നും സൂചിപ്പിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...