Thiruvarppu Bus Strike: തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവ് നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകണം
ഹർജി ഓഗസ്റ്റ് രണ്ടിനു പരിഗണിക്കാൻ മാറ്റി.ബസുടമയെ സിഐടിയു നേതാവ് അടിച്ച സംഭവത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു
കോട്ടയം: തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവ് കെആർ. അജയ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസുടമ രാജ്മോഹനെ സിഐടിയു നേതാവ് മർദിച്ച സംഭവത്തിലാണു ജസ്റ്റിസ് എൻ.നഗരേഷിന്റെ നടപടി.
ഹർജി ഓഗസ്റ്റ് രണ്ടിനു പരിഗണിക്കാൻ മാറ്റി.ബസുടമയെ സിഐടിയു നേതാവ് അടിച്ച സംഭവത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിട്ടും നേതാവ് ബസുടമയെ അടിച്ചു. ഹൈക്കോടതിയുടെ കരണത്താണ് ആ അടിയെന്നു കേസ് പരിഗണിച്ച വേളയിൽ ജസ്റ്റിസ് എൻ.നഗരേഷ് പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് സിഐടിയു നേതാവിനോടു നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.
ALSO READ : Kottayam CITU Bus Issue: പോലീസുകാർ നിൽക്കെ സി.ഐ.ടി.യു പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തു, തിരുവാർപ്പിലെ ബസുടമ
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് രാജ്മോഹൻ ബസിന് മുൻപിൽ കുത്തിയിരുന്ന തോരണങ്ങളും കൊടിയും മാറ്റുന്ന സമയത്താണ് ബസുടമയെ സിഐടിയു പ്രവർത്തകർ മർദ്ദിച്ചത്. കൂലി തർക്കത്തെ തുടർന്നാണ് സി.ഐ.ടി. യു പ്രവർത്തകർ ദിവസങ്ങളായി ബസ് തടഞ്ഞിട്ടിരുന്നത്. പിന്നീട് ബസ് ഓടിക്കാൻ കോടതി വിധി വന്നിരുന്നു .എന്നാൽ ബസ് ഓടിക്കാൻ സിഐടിയുക്കാർ അനുവദിച്ചില്ലയെന്നു ബസുടമ രാജ് മോഹൻ പരാതിപ്പെട്ടിരുന്നു.
ബസിൽ കുത്തിയ കൊടി അഴിച്ച് മാറ്റാൻ സിഐടിയു നേതാക്കൾ തടഞ്ഞുവെന്നാണ് രാജ്മോഹൻ പറയുന്നത്. ബസിലെ ജീവനക്കാർക്ക് ശമ്പള വർധന ആവശ്യപ്പെട്ട് സിഐടിയുവിൻറെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. ഇത് വലിയ വിവാദത്തിലേക്കും ഒടുവിൽ എത്തി. കോടതി ഉത്തരവുണ്ടായിട്ടും വിധി നടപ്പാക്കാൻ പറ്റാതെ ബസുടമയ്ക്ക് മർദ്ദനം കൂടി ഏറ്റതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...