കോട്ടയം തിരുവാർപ്പിലെ ബസ് സമരം ചർച്ച ചെയ്യാൻ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഉടമയും ജീവനക്കാരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ തൊഴിൽ മന്ത്രിയുടെ ഇടപെടലിൽ വിളിച്ച യോഗം പരാജയപ്പെട്ടു. കളക്ടറേറ്റിൽ ലേബർ ഓഫീസറിന്റെ നേതൃത്വത്തിൽ സിഐടിയു പ്രവർത്തകരെയും, ബസ് ഉടമ രാജ്‌മോഹനെയും, ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അംഗങ്ങളെയും ചേർത്ത് നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READപിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി


ഇന്നത്തെ ചർച്ച പരാജയപ്പെട്ടതോടെ നാളെ രാവിലെ 10.30 ന് വീണ്ടും വിഷയത്തിൽ ചർച്ച തുടരും. നാളെ പ്രശ്‌നം അവസാനിപ്പിക്കുമെന്നും ചർച്ചയിൽ ആശാവഹമായ പുരോഗതി ഉണ്ടെന്നും സഐടിയു നേതാവ് പിജെ വർഗീസ് പറഞ്ഞു.


അതേ സമയം സഐടിയു  നേതൃത്വത്തോട് ആലോചിക്കണമെന്നതിനാലാണ് ഇന്ന് ചർച്ച നിർത്തിവെച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹി കെ സുരേഷ് പറഞ്ഞു. സമരം ചെയ്ത ജീവനക്കാരെ അടക്കം ബസുകളിൽ റോട്ടേഷൻ വ്യവസ്ഥയിൽ ജോലി നൽകാമെന്ന് ചർച്ചയിൽ അഭിപ്രായം ഉയർന്നു വന്നിരുന്നു. ബസുകൾക്ക് വരുമാനമില്ലാത്തത് പ്രധാന പ്രശ്‌നമെന്നും ഉടമകൾ പറഞ്ഞു.


ബസ് ഉടമയെ മർദിച്ചത് അംഗീകരിക്കാനാവില്ലയെന്നു ഉടമകൾ വ്യക്തമാക്കി. ജില്ലയിലെ ബസ് സർവ്വീസ് നിർത്തി വെച്ച് പ്രതിഷേധിക്കാൻ തീരുമാനം ഉണ്ടായിരുന്നു. പ്രശ്‌നം വഷളാക്കാൻ താത്പര്യമില്ലാത്തത് കൊണ്ട് തീരുമാനം മാറ്റി വെച്ചുവെന്നും ഉടമകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.