തൃശ്ശൂർ:  30 സെൻറിൽ പരീക്ഷണടിസ്ഥാനത്തിൽ തുടങ്ങിയ പൂ കൃഷിയുടെ വിജയത്തിൽ സന്തോഷത്തിലാണ് പാലയൂർ സ്വദേശി നിമൽ. പാലയൂരിലെ കേറ്ററിംഗ് തൊഴിലാളിയായ നിമൽ 30 സെൻറിലാണ് ചെണ്ടുമല്ലി നട്ടത്. ഇപ്പോളിതാ കൃഷി വിളവെടുക്കാൻ ഒരുങ്ങുകയാണ് നിമൽ .പാലയൂർ എടപ്പുള്ളി റോഡിൽ  പൊന്നരാശ്ശേരിയേണ് നിമലിൻറെ സ്വദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

അയൽവാസി പിലാക്കാവീട്ടിലെ അബ്ദുള്ളക്കുട്ടിയുടെ 30 സെന്റ് സ്ഥലത്ത്   3500 ഓളം ചെണ്ടുമല്ലി തൈകളാണ് ഇദ്ദേഹം നട്ടുപിടിപ്പിച്ചത്. കാറ്ററിംഗ് സ്ഥാപനത്തിൽ     ജോലിചെയ്യുന്ന ഇദ്ദേഹം ഒഴിവുസമയങ്ങൾ കണ്ടെത്തിയാണ് കൃഷിയിൽ ഏർപ്പെടുന്നത്.  അമ്മ ഷീലയും സഹായത്തിനൊപ്പമുണ്ട്. അമ്മയുടെ  പ്രോത്സാഹനമാണ് തന്നെ കൃഷിയിലേക്ക് നയിച്ചതെന്ന് നിമൽ  പറഞ്ഞു.


മണ്ണുത്തി നഴ്സറിയിൽ നിന്നാണ് തൈകൾ വാങ്ങിയത്. മൂന്ന് മാസം കാലാവധിയിലാണ് കൃഷി ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച കാലയളവിന് മുമ്പ് തന്നെ   മികച്ച വിളവ്  ലഭിച്ചു.  പൂവുകൾ മൊത്തമായും ചില്ലറ വില്പനയ്ക്കുമാണ്  വിൽക്കുന്നത്.  ഓറഞ്ച് മഞ്ഞ നിറങ്ങളിൽ ഇടകലർന്ന പൂകൃഷി കാണാൻ കാണികളുടെ തിരക്കാണ്.


ഇത്തവണ ചാവക്കാട് നഗരസഭയുടെ മികച്ച പൂ കൃഷി കർഷകനുള്ള അവാർഡും നിമലിനാണ്. കൃഷിയുടെ വിളവെടുപ്പ്  അതീവ  ആഘോഷകരമായി നാടും കൊണ്ടാടി. വിവരമറിഞ്ഞ് എൻ. കെ.അക്ബർ എംഎൽഎ സ്ഥലത്തെത്തി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,  വാർഡ് കൗൺസിലർ ജോയിസി ടീച്ചർ,  കൃഷി ഓഫീസർ ഇ. പി.  അനി റോസ് എന്നിവരും ഒപ്പുമുണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.