കൊച്ചി: അന്തരിച്ച മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാന പ്രസിഡനറും എംഎല്‍എയുമായിരുന്ന തോമസ്‌ ചാണ്ടിയുടെ മൃതദേഹം അദ്ദേഹത്തിന്‍റെ ജന്മദേശമായ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോയി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും വിലാപയാത്രയായാണ്‌ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോയത്.  ടി.പി പീതാംബരന്‍, എ.കെ ശശീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു.


ഇവരെ കൂടാതെ നിരവധി നേതാക്കളും പ്രവര്‍ത്തകരും വിലാപയാത്രയെ അനുഗമിച്ചിരുന്നു.


മന്ത്രി ഇ.പി ജയരാജന്‍, മുന്‍ മന്ത്രി കെ.ബാബു, മാണി സി. കാപ്പന്‍ എന്നിര്‍ കൊച്ചിയിലെത്തി തോമസ്‌ ചാണ്ടിയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.


മൂന്ന് മണി മുതല്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിട്ടുണ്ട്. ആലപ്പുഴയില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം വൈകിട്ടോടെ മൃതദ്ദേഹം കുട്ടനാട്ടിലെ വീട്ടിലെത്തിക്കും. 


ശേഷം നാളെ ഉച്ചക്ക് രണ്ട് മണിയോടെ സെന്റ് പോള്‍സ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.


അര്‍ബുദബാധയെ തുടര്‍ന്ന് പത്ത് വര്‍ഷമായി ചികിത്സയിലായിരുന്ന തോമസ്‌ ചാണ്ടി വെള്ളിയാഴ്ചയായിരുന്നു മരണമടഞ്ഞത്.