കാസർകോട്: കാസർകോട് എരഞ്ഞിപ്പുഴ പയസ്വിനിപ്പുഴയിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ബന്ധുക്കളായ കുട്ടികളാണ് മുങ്ങി മരിച്ചത്. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകൻ റിയാസ് (17), യാസിൻ (13), സമദ് (13) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അവധി ആഘോഷിക്കാൻ എരഞ്ഞിപ്പുഴയിലെ കുടുംബ വീട്ടിൽ എത്തിയതായിരുന്നു ഇവർ. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെയാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. കയത്തിൽപ്പെട്ടാണ് ഇവർ മുങ്ങിപ്പോയത്.


ALSO READ: കണ്ണൂർ ഇരിട്ടി കിളിന്തറ പുഴയിൽ രണ്ടു പേർ മുങ്ങി മരിച്ചു


എരഞ്ഞിപ്പുഴയിൽ കച്ചവടക്കാരായ അഷ്റഫ്, ശബാന ദമ്പതികളുടെ മകനാണ് യാസിൻ. സമദ് അഷ്റഫിന്റെ സഹോദരൻ മജീദിന്റെ മകനാണ്. ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകനാണ് റിയാസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.