തിരുവനന്തപുരം: ക്രിസ്തുമസ് പുലരിയില്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ച 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് പേരിട്ടു, സ്‌നിഗ്ദ്ധ. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റ പേരിനായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2,400ലധികം പേര്‍, മാധ്യമ പ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അര്‍ത്ഥ ഗംഭീരമായിരുന്നു. ഇതില്‍ ഒരു പേര് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില... അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകള്‍... അതുകൊണ്ടാണ് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താന്‍ തീരുമാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശിശുക്ഷേമ സമിതിയില്‍ നറുക്കെടുപ്പിലൂടെയാണ് കുഞ്ഞിന്റെ പേര് തീരുമാനിച്ചത്. മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ശ്രീ. ജി.എല്‍. അരുണ്‍ഗോപി ഒപ്പമുണ്ടായിരുന്നു. അവിടെയുള്ള മറ്റൊരു കുട്ടിയായ ജാനുവാണ് നറുക്കെടുത്തത്. ഇന്ന് നിര്‍ദേശിച്ച മറ്റ് പേരുകള്‍ ശിശുക്ഷേമ സമിതിയില്‍ ലഭിക്കുന്ന മറ്റ് കുഞ്ഞുങ്ങള്‍ക്ക് ഇടുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. കുഞ്ഞുങ്ങളുടെ കരുതലിനും സംരക്ഷണത്തിനും സ്‌നേഹത്തിനും ശിശുക്ഷേമ സമിതിയെ മന്ത്രി അഭിനന്ദിച്ചു. പേരുകള്‍ നിര്‍ദേശിച്ച എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.


Also Read: Kannur Resort Fire: കണ്ണൂരിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു


കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് തൊട്ടിലാണ് അമ്മത്തൊട്ടിൽ. നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള ഒരു മാർഗമായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. കോഴിക്കോട് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും ‘അമ്മത്തൊട്ടിൽ’ സൗകര്യം ലഭ്യമാണ്. 2002-ലെ ശിശുദിനത്തിലാണ് കൗൺസിലിൻ്റെ പരിസരത്ത് ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. ‘അമ്മത്തൊട്ടിൽ’ വഴി ലഭിച്ച കുട്ടികളെ തിരുവനന്തപുരം തൈക്കാടുള്ള ഒരു നൂതന ശിശു സംരക്ഷണ കേന്ദ്രത്തിലാണ് പരിചരിക്കുന്നു. 2 ഡോക്‌ടർമാരുടെയും 8 നഴ്‌സുമാരുടെയും 76 കെയർടേക്കർമാരുടെയും സേവനത്തിൽ കുട്ടികൾക്ക് 24 മണിക്കൂറും പരിചരണം ലഭിക്കും.


അമ്മത്തൊട്ടിൽ സേവനം ആരംഭിച്ചതില്പിന്നെ ആദ്യമായി ലഭിച്ചതും പെൺകുഞ്ഞായിരുന്നു. അധികൃതർ ഈ കുഞ്ഞിന് നിത്യ എന്ന് പേരുനൽകി. 2012ൽ തൊട്ടിലിലെ നൂറാമത്തെ കുഞ്ഞിനെ സ്വീകരിച്ചു. ശതശ്രീ എന്ന് പേരിട്ട കുട്ടിയും പെൺകുഞ്ഞായിരുന്നു എന്നാണ് ഔഗ്യോഗിക വിവരം. മെയ് മാസത്തിൽ ലഭിച്ച റിതു എന്ന പെൺകുട്ടിയോടു കൂടി, അമ്മത്തൊട്ടിലിൽ ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 600 തികഞ്ഞു. ഈ കുട്ടിയും കൂടി ചേരുമ്പോൾ അമ്മത്തൊട്ടിലിൽ ലഭ്യമായ കുഞ്ഞുങ്ങളുടെ എണ്ണം 608 ആകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്