കോട്ടയം: കുമാരനല്ലൂരിൽ ബൈക്കപടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവർ ആണ് മരിച്ചത്. കൊച്ചാലുംചുവട്ടിലാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചരയോടെയാണ് ബൈക്കപകടമുണ്ടായത്. മൂന്ന് യുവാക്കളും സഞ്ചരിച്ചിരുന്നത് ഒരു ബൈക്കിലാണ്. അമിത വേ​ഗത്തിലെത്തിയ ബൈക്ക് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Career Clinic: തുടർപഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റാൻ കരിയർ ക്ലിനിക്ക്


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെൽ പന്ത്രണ്ടാം ക്ലാസ്സ് പാസ്സായ വിദ്യാർഥികൾക്കായി കരിയർ കൗൺസലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കരിയർ ക്ലിനിക്ക് എന്ന പേരിലാണ് കരിയർ കൗൺസലിം​ഗ് പ്രോ​ഗ്രാം സംഘടിപ്പിക്കുന്നത്.


തുടർപഠനവുമായി ബന്ധപ്പെട്ട്  വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കരിയർ വിദഗ്ധരുടെ ഒരു പാനലാണ് വിദ്യാർത്ഥികളുമായി സംവദിക്കുന്നത്. 2023 മെയ് 26 ന് വൈകുന്നേരം ഏഴ് മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. പ്ലസ് ടു  കഴിഞ്ഞ സയൻസ് വിദ്യാർഥികൾക്ക് മെയ് 26ന് രാത്രി ഏഴ് മണിക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ  ചോദിക്കാവുന്നതാണ്.


മെയ് 27 ന് ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഹ്യുമാനിറ്റിസ് ​ഗ്രൂപ്പിലെ വിദ്യാർഥികൾക്കും മെയ് 28 ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് കൊമേഴ്സ് മേഖലയിലെ വിദ്യാർഥികൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സൂം പ്ലാറ്റ്ഫോമിൽ മീറ്റിങ് ID. 8270 0743 878 പാസ് കോഡ്  CGAC  ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെല്ലാണ് പദ്ധതി സംഘടിപ്പിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.