കോഴിക്കോട്: പന്തീരങ്കാവ് UAPA കേസില്‍ മാപ്പുസാക്ഷിയാകാന്‍ NIA നിര്‍ബന്ധിച്ചുവെന്ന് വെളിപ്പെടുത്തി ഒന്നാം പ്രതി അലന്‍ ശുഹൈബ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, താന്‍ മാപ്പുസാക്ഷിയാകാന്‍ തയാറല്ലയെന്നാണ് അലന്‍ പറയുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അമ്മൂമ്മയുടെ അനുജത്തിയെ കാണാനായി ആളാണ് മൂന്നു മണിക്കൂര്‍ ജാമ്യം നല്‍കിയിരുന്നു. 


രാവിലെ 10.30ഓടെയാണ് ബന്ധുവിനെ സന്ദര്‍ശിക്കാന്‍ അലന്‍ കോഴിക്കോടെത്തിയത്. സമയത്താണ് അലന്‍ NIA തന്നെ നിര്‍ബന്ധിച്ചതയും തനിക്ക് മുന്‍പില്‍ ഓഫറുകള്‍ വച്ചതായും വെളിപ്പെടുത്തിയത്. 


വലിയ പോലീസ് സന്നാഹത്തോടെയാണ് അലനെ കോഴിക്കോടെ ബന്ധു വീട്ടിലെത്തിച്ചത്. ഒന്നരയോടെ വിയൂര്‍ ജയിലിലേക്ക് അലനെ തിരികെ കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് UAPA കേസില്‍ അലനെയും താഹയെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് NIA ഏറ്റെടുക്കുകയായിരുന്നു.