വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവം: മൂന്ന് എസ്എഫ്ഐ നേതാക്കള്‍ കൂടി അറസ്റ്റില്‍!!
ഒന്നാം പ്രതി ശിവ രഞ്ജിത് ഉള്‍പ്പടെ അഞ്ച് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ മൂന്ന് മൂന്ന് എസ്എഫ്ഐ നേതാക്കള്‍ കൂടി അറസ്റ്റില്‍.
കേസിലെ മുഖ്യപ്രതികളായ അദ്വൈത്, ആരോമല്‍ ആദില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ശിവ രഞ്ജിത് ഉള്‍പ്പടെ അഞ്ച് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്.
ക്യാന്‍റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു.
തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി വിളിച്ച അനുരഞ്ജന ചര്‍ച്ചയ്ക്കിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.