പെട്ടിമുടി ഉരുള്‍പ്പൊട്ടല്‍; മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, ആകെ മരണം 52
എസ്റ്റേറ്റ് ഉടമകളായ കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കനുസരിച്ച് 19 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
പെട്ടിമുടി: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നയ്മക്കാട് എസ്റ്റേറ്റില്‍ തൊഴിലാളികളുടെ ലയത്തിന് സമീപമാണ് വ്യാഴാഴ്ച രാത്രി ഉരുള്‍പൊട്ടിയത്. ഇതോടെ അപകടത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 52 ആയി.
വിവാദ നിശാ പാര്‍ട്ടി;ബെല്ലി ഡാന്‍സ് അവതരിപ്പിച്ച നര്‍ത്തകിയെ പോലീസ് ചോദ്യം ചെയ്യും!
പെട്ടിമുടി അരുവിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എസ്റ്റേറ്റ് ഉടമകളായ കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കനുസരിച്ച് 19 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 12 പേരാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. മൂന്ന് തലമുറകളായി മൂന്നാറില്‍ കഴിയുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് ദുരന്തത്തില്‍പ്പെട്ടത്.
Rajamalai landslide: മരണം 26 ആയി; ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ കൂട്ടസംസ്ക്കാരം നടത്തി
അതേസമയം, പെട്ടിമുടിയിലെ ഉരുള്‍പൊട്ടലിന്റെ ഉറവിടം കുരിശുമല ചോലയാണെന്ന് വനം വകുപ്പ്. കണ്ണന്‍ ദേവന്‍ കമ്പനിയുടെയും ഇരവികുളം ദേശീയ ഉദ്യാനത്തിന്‍റെയും അതിര്‍ത്തി പ്രദേശത്താണ് നിക്ഷിപ്ത വനമേഖലയായ ഈ പ്രദേശം. പെട്ടിമുടിയിലെ തോട്ടം തൊഴിലാളി ലയങ്ങള്‍ക്ക് 800 മീറ്റര്‍ മുകളിലാണ് ഈ പ്രദേശം.
വിവാഹത്തിനായി കരുതിയ സ്വർണ്ണം മോഷ്ടിച്ചു; ഒടുവിൽ പിടിയിലായത്.. !
രണ്ടു ചോലകളുടെ സംഗമ പ്രദേശമാണിത്. ഇവിടെ നിന്നുമുള്ള കൂറ്റന്‍ പാറകളും മലവെള്ളവുമാണ് ദുരന്തമുണ്ടാകാന്‍ കാരണം. ഇരവികുളം ദേശീയ ഉദ്യാനത്തിലെ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ്. ജെ, നേരിയംപറമ്പില്‍ പറഞ്ഞു. ഇതോടൊപ്പം സമീപത്ത് മറ്റൊരു ഉറവ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.