Drown Death: ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി
Drown Death: മൂന്ന് വ്യത്യസ സ്ഥലങ്ങളിലാണ് കൂട്ടുകാരുമൊത്ത് കുളക്കാനിറങ്ങിയവർ തിരിയിൽപ്പെട്ട് കാണാതായത്
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി. കാണാതായവരിൽ ഒരാള്‍ മരിച്ചു. മൂന്ന് വ്യത്യസ സ്ഥലങ്ങളിലാണ് കൂട്ടുകാരുമൊത്ത് കുളക്കാനിറങ്ങിയവർ തിരിയിൽപ്പെട്ട് കാണാതായത്. സെൻറ് ആഡ്രൂസിലും മര്യനാടും അഞ്ചുതെങ്ങിലുമാണ് മൂന്നുപേരെ കാണാതായത്.
രാവിലെ പത്തു മണിയോടെയാണ് സെന്‍റ് ആഡ്രൂസിൽ മൂന്നു സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ നെവിനെയാണ് ആദ്യം കാണാതായത്. ഉച്ചയ്ക്ക് മര്യനാട് സ്വദേശി ജോഷ്വോയെയാണ് കടലിൽ കാണാതായത്. കടയ്ക്കാവൂർ സ്വദേശി അരുണിനെയാണ് അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട് കാണാതായത്.
Also read- Sabarimala: ശബരിമല ഭക്തിസാന്ദ്രം; തങ്ക അങ്കി ചാർത്തി ദീപാരാധന
പഞ്ചായത്തുനട പുതുവൽ പുത്തൻ വീട് എം കെ ഹൗസിൽ പ്ലസ്ടു വിദ്യാർത്ഥി നെവിന്‍ (18) ആണ് സെന്റ് ആന്‍ഡ്രൂസില്‍ ഒഴുക്കില്‍പ്പെട്ടത്. ക്രിസ്മസ് ദിനത്തില്‍ രാവിലെ പത്തുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നെവിന്‍ കടലില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.
ഉച്ചയ്ക്ക് ഒന്നരയോടെ മര്യനാടാണ് രണ്ടാമത്തെ അപകടമുണ്ടായത്. മര്യനാട് സ്വദേശി ജോഷ്വാ (19) കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു. മത്സ്യതൊഴിലാളികളും തീരദേശ പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തിരച്ചില്‍ തുടരുകയാണ്. വൈകിട്ട് 4.45ഓടെയാണ് അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ കടയ്ക്കാവൂർ സ്വദേശി അപ്പു എന്ന് വിളിക്കുന്ന അരുണിനെ (20) കാണാതായത്. നാലംഗ സംഘമാണ് ഇവിടെ കുളിക്കാൻ ഇറങ്ങിയത്. തിരച്ചിൽ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.