തിരുവനന്തപുരം: വെള്ളയാണി വവ്വാമൂല കായലിൽ മൂന്നു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥികളായ മുകുന്ദൻ ഉണ്ണി, ഫെഡ്റിൻ, ലിനോൺ എന്നിവരാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അവധി ആഘോഷിക്കാൻ നാലം​ഗ സംഘം വെള്ളയാണിയിൽ എത്തിയതായിരുന്നു. കുളിക്കുന്നതിനിടയിൽ ആയിരുന്നു അപകടമുണ്ടായത്. മണൽ മാഫിയകൾ നിർമ്മിച്ചിട്ട കുഴിയിൽ അകപ്പെട്ടായിരുന്നു കുട്ടികൾ അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ്  മൃതദേഹങ്ങൾ പുറത്തെടുത്തത്. 


ALSO READ: കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി; ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു


പയ്യമ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു


കൽപ്പറ്റ: വയനാട് പയ്യമ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പയ്യമ്പള്ളി തറപ്പേല്‍ വീട്ടില്‍ ഡോണ്‍ ജോണ്‍ പോള്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. 


ബൈക്ക് ഓടിക്കൊണ്ടിരിക്കുന്നതിനിടെ അതേ ദിശയില്‍ പോകുന്ന ഒരു ഓട്ടോറിക്ഷ വലതു ഭാഗത്തേക്ക് തിരിഞ്ഞു കയറുകയും ബൈക്ക് ഓട്ടോയെ മറികടക്കുന്നതോടൊപ്പം നിയന്ത്രണം വിട്ട് തെറിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോണിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.