കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ എങ്ങനെ ദ്രോഹിക്കാമെന്നാണ് ആലോചിക്കുന്നതെന്ന് കുറ്റപ്പെടുത്തി മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചെയ്യവെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വി എം സുധീരന്റെ രൂക്ഷ വിമർശനം.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ റെയിലുമായി ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയനുള്ള ഷോക്ക് ട്രീറ്റ്മെൻറായി തൃക്കാക്കരയിലെ തിരഞ്ഞെടുപ്പിനെ മാറ്റണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയെ പോലും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കാത്തവരാണ് കെ. റെയിൽ നടപ്പിലാക്കാൻ നോക്കുന്നത്. മൂലമ്പിള്ളിയിലെ 320 കുടുംബങ്ങളെ പുനഃരധിവസിപ്പിക്കാൻ പറ്റാത്തവരാണ് കെ റെയിലിനായി 20000 കുടുംബങ്ങളെ പുനഃരധിവസിപ്പിക്കുമെന്ന് പറയുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.


ALSO READ : Thrikkakara By-Election 2022 : കോൺഗ്രസ് ബിജെപിയുടെ കേരള ചാപ്റ്ററായി മാറി: ജോസ് കെ. മാണി


പി.ടി തോമസ് ഉയർത്തിയ മൂല്യാദിഷ്ടിത രാഷ്ട്രീയത്തിന്റെയും ജനപക്ഷ രാഷ്ട്രീയത്തിന്റെയും സന്ദേശ വാഹകയാവാൻ ഉമയ്ക്ക് സാധിക്കും. ഇടതുപക്ഷം മൂല്യങ്ങൾ കൈവിട്ട് അവസരവാദപരമായി മുന്നോട്ട് പോകുമ്പോൾ ഉമ തോമസ് അതിനെതിരെയുള്ള തിരുത്തൽ ശക്തിയായി മാറുമെന്നും മുൻ കെപിസിസി അധ്യക്ഷൻ പറഞ്ഞു.


ഇന്ധന വില വർധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന, ജനങ്ങൾക്കിടയിൽ വർഗീയത വളർത്തുന്ന, മദ്യ മയക്കുമരുന്ന് ക്വൊട്ടേഷൻ സംഘങ്ങൾക്ക് ഭരണം തീറെഴുതി നൽകിയ സ്ത്രീ സുരക്ഷ ഇലായ്മ ചെയ്ത നരേന്ദ്ര മോദിയും പിണറായി വിജയനും നയിക്കുന്ന ജനദ്രോഹ സർക്കാരുകൾക്കെതിരെയുള്ള വിധി എഴുത്താക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റണമെന്നും സുധീരൻ കൂട്ടി ചേർത്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.