`സഭയിലേക്ക് സ്വാഗതം ചേച്ചി... തൃക്കാക്കരക്ക് കേരളത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി`, ഷാഫി പറമ്പിൽ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുന്നു
വാഹനത്തിന് മുകളിൽ നിന്ന് പ്രചാരണം നടത്തുന്ന വീഡിയോ ആണിത്. വീഡിയോയിൽ പി.ടി തോമസിന്റെ കട്ട്ഔട്ടിൽ ഉമ തോമസ് ഷാളണിയിക്കുന്നതും കാണാം.
കൊച്ചി: തൃക്കാക്കരയിൽ പി.ടി. തോമസിന്റെ പിൻഗാമിയാകുന്ന പി.ടിയുടെ പ്രിയതമ ഉമ തോമസ് തന്നെയാണ്. കോൺഗ്രസ് പ്രവർത്തകർ വിജയാഘോഷം നടത്തുകയാണ്. നേതാക്കന്മാരെ കൂടാതെ അവരുടെ ഭാര്യമാരും വിജയം ആഘോഷിക്കുകയാണ്. ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡൻ പങ്കുവച്ച് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ഷാഫി പറമ്പിൽ പങ്കുവച്ച ഒരു വീഡിയോയും ശ്രദ്ധ നേടുകയാണ്.
പ്രചാരണ സമയത്തെ വീഡിയോ ആണ് ഷാഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സഭയിലേക്ക് സ്വാഗതം ചേച്ചി.. തൃക്കാക്കരക്ക് കേരളത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി' എന്നാണ് ഷാഫി വീഡിയോയ്ക്ക് ക്യാപ്ഷനായി നൽകിയിട്ടുള്ളത്. വാഹനത്തിന് മുകളിൽ നിന്ന് പ്രചാരണം നടത്തുന്ന വീഡിയോ ആണിത്. വീഡിയോയിൽ പി.ടി തോമസിന്റെ കട്ട്ഔട്ടിൽ ഉമ തോമസ് ഷാളണിയിക്കുന്നതും കാണാം.
തൃക്കാക്കരയിൽ ചരിത്ര ഭൂരിപക്ഷം നേടിക്കൊണ്ടാണ് ഉമ തോമസ് വിജയിച്ചിരിക്കുന്നത്. 25016 എന്ന വൻ ഭൂരിപക്ഷമാണ് ഉമയ്ക്ക് തൃക്കാക്കര സമ്മാനിച്ചത്. 2021ൽ പി.ടി തോമസ് നേടിയ ഭൂരിപക്ഷവും 2011ൽ ബെന്നി ബെഹനാൻ നേടിയ ഭൂരിപക്ഷവും മറികടന്നാണ് ഉമ തോമസ് തൃക്കാക്കര പിടിച്ചത്. എന്നാൽ ഒരിടത്ത് പോലും എൽഡിഎഫിന് ലീഡ് ഉയർത്താൻ സാധിച്ചിരുന്നില്ല.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...