കൊച്ചി : തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ആര് എന്ന് ചോദ്യം ഇനിയും ബാക്കി നിൽക്കുകയാണ്. ഇന്ന് മെയ് നാലിന് രാവിലെ സിപിഎമ്മിന്റെ ജില്ല കമ്മറ്റിയംഗം കെ.എസ് അരുൺകുമാറിന്റെ പേര് എൽഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചുയെന്നുള്ള വാർത്ത റിപ്പോർട്ടുകളെത്തിയത്. എന്നാൽ പാർട്ടി ഔദ്യോഗികമായി അറിയിക്കുന്നതിന് മുമ്പ് സ്ഥാനാർഥിത്വം തന്നിൽ ഏൽപ്പിക്കുന്ന വാർത്തകൾക്കെതിരെ തുറന്നടിച്ച് അരുൺകുമാർ രംഗത്തെത്തുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

"സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും പാർട്ടിക്ക് തരിക" സ്ഥാനാർഥി ആണെന്നുള്ള ചാനൽ വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ചാണ് അരുൺകുമാർ പ്രതികരിച്ചത്. 


ALSO READ : Thrikkakara By-Election 2022 : അവസാന നിമിഷം ട്വിസ്റ്റുണ്ടാകുമോ? കെ.എസ് അരുൺകുമാറിന്റെ സ്ഥാനാർഥിത്വം സ്ഥിരീകരിക്കാതെ എൽഡിഎഫ്


വാർത്ത പുറത്ത് വന്നതിന് പിന്നാലെ തൃക്കാക്കര മണ്ഡലത്തിൽ കെ.എസ് അരുൺകുമാറിനായി വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള ചുവരെഴുത്തുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. അത് പിന്നീടെ ജില്ല നേതൃത്വം ഇടപ്പെട്ട് നിർത്തിവെക്കുകയും മായിപ്പിക്കുകയും ചെയ്തു. കൂടാതെ റിപ്പോർട്ടുകൾ തള്ളികൊണ്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനും മന്ത്രി പി രാജീവും രംഗത്തെത്തിയിരുന്നു


സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും നാളെ മെയ് 5ന് ഇടത് മുന്നണി യോഗം ചേർന്നതിന് ശേഷമെ ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുയെന്ന് ഇ.പി ജയരാജൻ പറഞ്ഞു. സ്ഥാനാർഥിത്വത്തെ കുറിച്ച് ആലോചന നടക്കുന്നെയുള്ളൂ എന്ന് മന്ത്രി പി.രാജീവ് മാധ്യമങ്ങളോടായി പറഞ്ഞിരുന്നു. നാളെ എൽഡിഎഫ് യോഗം ചേർന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ഇപി ജയരാജൻ അറിയിച്ചു.


ALSO READ : Thrikkakara By-Election 2022 : തൃക്കാക്കരയിൽ പിടി തോമസിന്റെ അനുയായി ആര്? യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു


എറണാകുളം കോലഞ്ചേരി മഴുവന്നൂർ സ്വദേശിയായ അരുൺ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് സിപിഎമ്മിലെത്തുന്നത്. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു. ഇപ്പോൾ സിപിഎം ജില്ലാകമ്മറ്റിയഗവും. തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന  പ്രത്യേക സാമ്പത്തിക മേഖലയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് യുവനേതാവായ കെ എസ് അരുൺകുമാർ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.