തിരുവനന്തപുരം: തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി അഡ്വ കെ എസ് അരുൺകുമാറിനെ സിപിഎം തീരുമാനിച്ചതോടെ തൃക്കാക്കരയിൽ മത്സര ചിത്രം തെളിഞ്ഞു.  പിടി തോമസിന്റെ ഭാര്യ ഉമയാണ് യുഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫിന് ആധിപത്യമുള്ള മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാർട്ടി ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ ഒരു സ്ഥാനാർത്ഥിയെത്തുന്നതും സിപിഎമ്മിൽ ഏറെ ആവേശമുണ്ടാക്കിയിട്ടുണ്ട്.  കോലഞ്ചേരി മഴുവന്നൂർ സ്വദേശിയായ അരുൺ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് സിപിഎമ്മിലെത്തുന്നത്. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു. ഇപ്പോൾ സിപിഎം ജില്ലാകമ്മറ്റിയഗവും. തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന  പ്രത്യേക സാമ്പത്തിക മേഖലയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് യുവനേതാവായ കെ എസ് അരുൺകുമാർ.


ALSO READ : Thrikkakara By-Election 2022 : തൃക്കാക്കരയിൽ പിടി തോമസിന്റെ അനുയായി ആര്? യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു


കൂടാതെ ചാനൽ ചർച്ചകളിൽ ഇടതുപക്ഷ നിലപാടുകൾ ക്ലാരിറ്റിയോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതും അരുണിനെ സ്വീകാര്യനാക്കിയിട്ടുണ്ട്.  നിലവിൽ ഹൈക്കോടതിയിലെ അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റുമാണ്. വിവിധ മേഖലകളിലെ പ്രവർത്തന പരിചയം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മും ഇടതുമുന്നണിയും.


കേന്ദ്രകമ്മറ്റിയുടെ ചുമതലയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും  ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നുള്ള ചുമതലകളുമായി മന്ത്രി പി രാജീവും , എം സ്വരാജും മണ്ഡലത്തിൽ ഉടനീളം രംഗത്തുണ്ടാകും. യുഡിഎഫിന്റെ ഉറച്ച കോട്ടകൾ ഇളക്കിയെടുത്തപോലെ തൃക്കാക്കരയിലും വിജയം ആവർത്തിക്കാമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു. യുഡിഎഫിന്റെ ഉറച്ച കോട്ടകൾ ഇളക്കിയെടുത്തപോലെ തൃക്കാക്കരയിലും 'കോന്നി മോഡൽ' വിജയം ആവർത്തിക്കാമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. 


അന്തരിച്ച മുൻ എംഎൽഎ പി ടി തോമസിന്റെ ഭാര്യ ഉമയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് ക്യാമ്പിലെ അനൈക്യം നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. സഹതാപമല്ല തിരഞ്ഞെടുപ്പ് വിഷയമെന്ന് കോൺഗ്രസ് നേതാക്കളായ ഡൊമനിക് പ്രസന്റേഷനും കെ വി തോമസും ആവർത്തിച്ചു. ഡൊമനിക് പ്രസന്റേഷനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് മേതൃത്വം നടത്തികൊണ്ടിരിക്കുന്നത്. 


കൂടാതെ പട്ടികയിൽ ഇടം പിടിച്ചിട്ടും സ്ഥാനാർത്ഥിയാകാൻ കഴിയാതെ നിരാശരായവരും തിരഞ്ഞെടുപ്പ് രംഗത്ത് മെല്ലെപോക്ക് നടത്തുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മണ്ഡലത്തിൽ ഉടനീളം  നേതൃത്വം നൽകുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും  കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈഎടുക്കുമെന്നാണ് പ്രാദേശിക നേതാക്കൾ നൽകുന്ന വിവരം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.