ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുക വികസനവും സിൽവർലൈനും; പോസ്റ്റർ പ്രചരണം ആരംഭിച്ച് എൽഡിഎഫ്
സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ് ആവർത്തിച്ചു.
കൊച്ചി: തൃക്കാക്കരയിൽ എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർഥിയുണ്ടാകുമെന്ന് പി രാജീവ്. ആശയക്കുഴപ്പം ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. ചുവരിൽ എഴുതിയ പേര് മായ്ക്കണോ എന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ അറിയാം. സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പി രാജീവ് ആവർത്തിച്ചു.
ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുക വികസനവും, സിൽവർ ലൈനും ആയിരിക്കുമെന്നും പി രാജീവ് പറഞ്ഞു. വികസനത്തിനൊപ്പം നിൽക്കുന്ന ആർക്കും എൽഡിഎഫിനൊപ്പം വരാം. ഇടതുവേദിയിൽ എത്തണോ എന്ന് തീരുമാനിക്കേണ്ടത് കെ വി തോമസ് ആണെന്നും പി രാജീവ് പ്രതികരിച്ചു. അതേസമയം എൽഡിഎഫ് തൃക്കാക്കരയിൽ പോസ്റ്റർ പ്രചരണം ആരംഭിച്ചു. സിൽവർ ലൈൻ പദ്ധതി ഉയർത്തിക്കാട്ടിയാണ് പോസ്റ്ററുകൾ. ഇതോടെ എൽഡിഎഫും യുഡിഎഫും തൃക്കാക്കരയിൽ ഏറ്റുമുട്ടുന്നത് സിൽവർ ലൈൻ പദ്ധതിയെ ചൊല്ലിയാണെന്ന കാര്യം ഉറപ്പായി. യുഡിഎഫ് ക്യാമ്പുകളും സിൽവർലൈൻ പ്രധാന ചർച്ചാ വിഷയമാക്കി ഉയർത്തിക്കൊണ്ടു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...