തെരഞ്ഞെടുപ്പ് നടക്കുന്നത് തൃക്കാക്കരയിലാണെങ്കിലും അതിന്റെ അലയൊലികൾ സംസ്ഥാനത്തുടനീളമുണ്ടാകും. എൽ.ഡി.എഫിനെും യു.‍ഡിഎഫിനെയും സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ ജനവിധി.ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ മുന്നണികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സ്ഥാനാർത്ഥി നിർണയ ചർച്ചകളും അവസാന ഘട്ടത്തിലാണ്. പി.ടി തോമസിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെ തന്നെ യു.ഡി എഫ് രംഗത്തിറക്കുമെന്നാണ് സൂചന. സഹതാപ തരംഗത്തിന് ഒപ്പം ഭരണവിരുദ്ധ വികാരം കൂടി ഉയർത്തിയുള്ള പ്രചരണത്തിലൂടെ മണ്ഡലം നിലനിർത്താനാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥാനാർത്ഥിയാകുന്നതിൽ  ഉമാ തോമസിനും എതിർപ്പില്ലെന്നാണ് വിവരം. ഉമാ തോമസ് തയ്യാറായില്ലെങ്കിൽ മാത്രമേ മറ്റ് പേരുകൾ  കോൺഗ്രസ് പരിഗണിക്കുകയുള്ളു.സിപിഎമ്മിലും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ  സജീവമാണ്.തെര‍ഞ്ഞെടുപ്പിന് സജ്ജമാണെന്നും ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജൻ കഴിഞ്ഞ ദിവസം വ്യക്താമാക്കിയിരുന്നു.തൃക്കാക്കരയിലെ വിജയം സിപി എമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. ഏത് വിധേനെയും മണ്ഡലം പിടിക്കാനുള്ള തന്ത്രങ്ങളാണ് ഇടത് മുന്നണി ആവിഷ്ക്കരിക്കുന്നത്.ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് സപി എം വിലയിരുത്തുന്നത്. ട്വന്റി 20 യും ആം ആദ്മി പാർട്ടിയും ചേർന്നുള്ള മൽസരത്തിൽ കൂടുതലും ചോരുക യു.ഡി.എഫ് വോട്ടുകളാണെന്നും സിപി എം കണക്കുകൂട്ടുന്നു.


2008 ൽ തൃക്കാക്കര മണ്ഡലം  രൂപം കൊണ്ടതിന് ശേഷം നടക്കുന്ന  നാലാമത്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.2011 ലെ ആദ്യ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ബെന്നി ബെഹനാൻ 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.ഇ.എം.ഹസൈനാരെ  ആയിരുന്നു അന്ന്  ബെന്നി ബെഹനാൻ പരാജയപ്പെടുത്തിയത്.  2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര യുഡി എഫിനൊപ്പം ഉറച്ച് നിന്നു. 2016ലാണ് ബെന്നിബെഹനാന്  പകരക്കാരനായി പി.ടി തോമസ് തൃക്കാക്കരയിൽ എത്തുന്നത്.പ്രമുഖനായ സബാസ്റ്റ്യൻ പോളിനെ സിപി എം രംഗത്ത് ഇറക്കിയിട്ടും പി.ടി മികച്ചവിജയം നേടി.11,996 വോട്ടുകളുടെ  ഭൂരിപക്ഷത്തിലാണ് തൃക്കാക്കരക്കാർ പി.ടി തോമസിനെ നിയമസഭയിലേയ്ക്കയച്ചത്.


2021ൽ പി.ടി രണ്ടാം വട്ടം ജനവിധി തേടിയപ്പോഴും വിജയം അദ്ദേഹത്തിനൊപ്പമായിരുന്നു. ഇടത് തരംഗം ആഞ്ഞടിച്ചിട്ടും ഡോ. ജെ.ജേക്കബ്ബിനെ 14,329 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് പി.ടി. പരാജയപ്പെടുത്തിയത്
ബിജെപിക്കും കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് തൃക്കാക്കര. 2011ൽ  5,935 വോട്ടുകളായിരുന്നു ബിജെപി നേടിയത്.എന്നാൽ 2016 ൽ ബിജെപി വോട്ട് വിഹിതം ഉയർത്തി.ബിജെപി സ്ഥാനാർത്ഥിയായിരുന്ന എസ് സജികുമാർ നേടിയത് 21 247 വോട്ടുകളായിരുന്നു.അതേ സമയം  2021 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ കാര്യമായ കുറവ് ഉണ്ടായി. എങ്കിലും പ്രതീക്ഷയോടെയാണ് ഇത്തവണയും ബിജെപി തൃക്കാക്കരയിൽ രംഗത്ത് ഇറങ്ങുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.