Jo Joseph: പാർട്ടി ഏൽപ്പിച്ച ജോലി ഭംഗിയായി നിറവേറ്റി; ഒരു തോൽവി കൊണ്ട് പാർട്ടി പിന്നോട്ട് പോകില്ലെന്ന് ജോ ജോസഫ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. പി.ടി തോമസിന്റെ പിൻഗാമിയായി എത്തുന്ന ഉമ തോമസ് പി.ടിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തെ പോലും മറികടന്നാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്.
കൊച്ചി: പാർട്ടി ഏൽപ്പിച്ച ജോലി ഭംഗിയായി നിറവേറ്റിയെന്ന് ഡോ. ജോ ജോസഫ്. ജനഹിതം പൂർണമായി അംഗീകരിക്കുന്നുവെന്നും തോൽവി പാർട്ടി പരിശോധിക്കുമെന്നും ജോ പറഞ്ഞു. വിജയിക്ക് അനുമോദനവും നേർന്നു. തോൽവി വ്യക്തിപരമല്ലെന്നും പാർട്ടി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തുവെന്നും ജോ ജോസഫ് വ്യക്തമാക്കി. കൂടെ നിന്നവർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. തോൽവി പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഒരു തോൽവി കൊണ്ട് പാർട്ടി പിന്നോട്ട് പോകില്ലെന്നും ജോ ജോസഫ് പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. പി.ടി തോമസിന്റെ പിൻഗാമിയായി എത്തുന്ന ഉമ തോമസ് പി.ടിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തെ പോലും മറികടന്നാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. 2011ൽ ബെന്നി ബെഹനാൻ നേടിയ 22,406 വോട്ടിനെയും ഉമ തോമസ് മറികടന്നു കഴിഞ്ഞു. അതേസമയം ഒരിടത്ത് പോലും മുന്നിലെത്താൻ എൽഡിഎഫിന് സാധിച്ചില്ല.
ഉമ തോമസിന്റെ വിജയം ആഘോഷിക്കുകയാണ് പാർട്ടി പ്രവർത്തകർ. എറണാകുളം ഡിസിസി ഓഫീസിലും, കെപിസിസി ഇന്ദിരാഭവനിലും ആഹ്ലാദ പ്രകടനങ്ങൾ നടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...