കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം പി.ടി നൽകുന്ന സമ്മാനമെന്ന് ഉമാ തോമസ്. ഇത് കോൺഗ്രസ്സിൻറെ വിജയമാണ്. ചരിത്ര വിജയമെന്നും ഉമാ തോമസ് ആവർത്തിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ് വർഷക്കാലത്തെ പി.ടിയുടെ ജനങ്ങളോടുള്ള പെരുമാറ്റം തന്നെയാണ് വിജയത്തിന് പിന്നിൽ. പി.ടിക്കായി ഒരു വോട്ട് എന്നാണ് വോട്ട് ചോദിച്ചത്. ഏതൊക്കെ വിവാദങ്ങൾ സൃഷ്ടിച്ചോ   അതിനെല്ലാം തൃക്കാക്കരയുടെ പ്രബുദ്ധരായ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെയാണ് മറുപടി നൽകിയത്.


Also Read : തരംഗമായി 'ക്യാപ്റ്റന്‍ (ഒറിജിനല്‍)'!!! ഹൈബി തുടങ്ങിവച്ചു, ഏറ്റെടുത്ത് പ്രതാപനും അനില്‍ അക്കരയും കോണ്‍ഗ്രസും


72770 വോട്ടുകൾ നേടിയാണ് ഉമാ തോമസ് തൻറെ വിജയം ആധികാരികമാക്കിയത്. എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫ് 47754 വോട്ടും എൻഡിഎ സ്ഥാനാർഥി എഎൻ രാധാകൃഷ്ണൻ 12957 വോട്ടുകളുമാണ് നേടിയത്.


അതേസമയം പാർട്ടി ഏൽപ്പിച്ച ജോലി ഭം​ഗിയായി നിറവേറ്റിയെന്ന് ഡോ. ജോ ജോസഫ്. ജനഹിതം പൂർണമായി അം​ഗീകരിക്കുന്നുവെന്നും തോൽവി പാർട്ടി പരിശോധിക്കുമെന്നും ജോ പറഞ്ഞു.


വിജയിക്ക് അനുമോദനവും നേർന്നു. തോൽവി വ്യക്തിപരമല്ലെന്നും പാർട്ടി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തുവെന്നും ജോ ജോസഫ് വ്യക്തമാക്കി. കൂടെ നിന്നവർക്ക് അ​ദ്ദേഹം നന്ദിയും പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.