തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് അലംഭാവമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചില പദ്ധതികൾ പേരുമാറ്റി നടപ്പാക്കി അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കര ജനവിധി സിപിഎമ്മിന് വലിയ തിരിച്ചടിയായി. പിണറായിക്കും സിപിഎം നേതാക്കളും ധാർഷ്ട്യം വെടിഞ്ഞില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി കിട്ടുമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യവസായ നിക്ഷേപ സംഗമത്തിൽ നിന്ന് മാറി നിന്ന ഏക സംസ്ഥാനമാണ് കേരളം. ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയുന്നത് മോഡി സർക്കാർ കൈയയച്ച് സഹായിക്കുന്നതുകൊണ്ടാണെന്നും സുരേന്ദ്രർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ദുരഭിമാനമാണ്. ഒരു കാരണവശാലും കേരളത്തിൽ
സിൽവർലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.


ALSO READ: സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല; തൃക്കാക്കര വിജയം യു.ഡി.എഫിന് കൂടുതല്‍ ഊര്‍ജം പകരുമെന്ന് വി ഡി സതീശൻ


പിണറായിയും സിപിഎം നേതാക്കളും ധാർഷ്ട്യം വെടിഞ്ഞില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി കിട്ടും. പിണറായി കോൺഗ്രസിന് ഓക്സിജൻ കൊടുത്തു. മുഖ്യമന്ത്രിയുടെ നിലപാടുകളാണ് തൃക്കാക്കരയിൽ കോൺഗ്രസിനെ സ്വീകരിക്കാൻ കാരണമായത്. രാജ്യം മുഴുവൻ ഐസിയുവിൽ കിടക്കുന്ന കോൺഗ്രസിന് പിണറായി ജീവവായു കൊടുത്തെന്നും സുരേന്ദ്രൻ വിമർശിച്ചു.


എൽഡിഎഫ് സർക്കാരിന്റെ വർഗീയ പ്രീണനത്തിനും ഏകാധിപത്യ നിലപാടുകൾക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനും ശക്തമായ തിരിച്ചടിയാണിത്. പി.ടി. തോമസിന്റെ മരണത്തെ തുടർന്നുണ്ടായ ശക്തമായ സഹതാപതരംഗം അവിടെ പ്രതിഫലിച്ചു. പിടിയെ തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞത്. 


പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മതശക്തികളെ പരസ്യമായി സഹായിച്ചതിലൂടെ മറ്റ് മതവിഭാഗങ്ങളൾക്കിടയിൽ, പ്രത്യേകിച്ച് ഹൈന്ദവ, ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ടായി. ആ പ്രതിഷേധം യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെടുകയായിരുന്നു. ആലപ്പുഴയിലെ അക്രമങ്ങൾ നേരിടുന്നതിൽ സർക്കാർ കാണിച്ച അലംഭാവവും വലിയൊരു ധ്രുവീകരണത്തിന് കാരണമായി. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതിരുന്നിട്ടും സിൽവർ ലൈനിനായി കുറ്റിയിടാൻ വീടുകൾ കയറിയ സർക്കാരിനേറ്റ തിരിച്ചടി കൂടിയാണിത്. ബി.ജെ.പി ദുർബലമായ മണ്ഡലമാണ് തൃക്കാക്കര. അവിടെ ശക്തമായ പ്രവർത്തനമാണ് നടത്തിയത്. കഴിഞ്ഞ തവണത്തെ വോട്ടിനോട് അടുത്ത് തന്നെ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചു. പോളിംഗ് ശതമാനം കുറഞ്ഞതിനാൽ കുറച്ച് വോട്ട് കുറഞ്ഞിട്ടുണ്ട്. എൽ.ഡി.എഫിനുണ്ടായ പരിക്ക് കണക്കിലെടുക്കുകയാണെങ്കിൽ ബി.ജെ.പിക്ക് ഒരു പരിക്കും ഉണ്ടായിട്ടില്ലെന്നും തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.